17 November Saturday
തിരുവനന്തപുരം മെഡിക്കൽ കോളേജ‌്

സ്റ്റെന്റ് വിതരണ കമ്പനിയുമായി ധാരണ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 19, 2018
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദ്രോഗചികിത്സയ്ക്കായുള്ള സ്റ്റെന്റ് വിതരണം സുഗമമാക്കാൻ അംഗീകൃത വിതരണ കമ്പനിയുമായി ആശുപത്രി അധികൃതർ നടത്തിയ ചർച്ചയിൽ ധാരണയായി. 
സ്റ്റെന്റ് വിതരണത്തിൽ തടസ്സമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിർദേശത്തെ തുടർന്നാണ് ചർച്ച നടത്തിയത്. വിതരണ കമ്പനിക്ക് നൽകാനുള്ള 2018 ജനുവരി വരെയുള്ള കുടിശ്ശികത്തുക അടച്ചുതീർത്തു. ബാക്കി തുക 90 ദിവസത്തിനകം ബിൽ ലഭിക്കുന്ന മുറയ്ക്ക് നൽകും.  2013 മുതലുള്ള പഴയ കുടിശ്ശിക ബിൽ നൽകുന്ന മുറയ്ക്ക് ചികിത്സാരേഖകളുമായി പരിശോധിച്ച് തീർപ്പാക്കാനും ധാരണയായി. മെഡിക്കൽ കോളേജിൽ സ്റ്റെന്റിന് ദൗർലഭ്യം നേരിട്ടിട്ടില്ലെന്നും ഹൃദയസംബന്ധമായ ചികിത്സകൾ തടസ്സംകൂടാതെ നടക്കുന്നുണ്ടെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.  കമ്പനി അധികൃതരുമായുള്ള ആശയക്കുഴപ്പങ്ങൾ ചർച്ച ചെയ‌്ത‌് പരിഹരിച്ചു. സ്റ്റെന്റ് വിതരണം സുഗമമാക്കുന്നിന് എല്ലാ സഹകരണവും കമ്പനി പ്രതിനിധികളും ഉറപ്പ് നൽകി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top