Top
25
Sunday, June 2017
About UsE-Paper

ഒന്നു സഹായിച്ചാല്‍ ടീനയ്ക്കും ജീവിക്കാം നമ്മളെപ്പോലെ

Monday Jun 19, 2017
വെബ് ഡെസ്‌ക്‌
ടീനയും വിവേകും

കൊട്ടാരക്കര > ടീനയ്ക്ക് ഒരു കൈ സഹായത്തിനായി ഒത്തുചേരുന്നത് ആയിരങ്ങള്‍. ഇരുവൃക്കകളും തകരാറിലായ കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര വിനോദ് ഭവനില്‍ വിവേകിന്റെ ഭാര്യ ടീന അലക്സ് (32)ന്റെ  ചികിത്സാസഹായത്തിനാണ് ഒരു നാട് മുഴുവന്‍ ഒന്നിക്കുന്നത്. വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള ധനസമാഹരണവും യോജിച്ച വൃക്കക്കു വേണ്ടിയുള്ള തിരച്ചിലിലുമാണ് സുഹൃത്തുക്കളും നാട്ടുകാരും.

ഒന്നര വര്‍ഷം മുമ്പാണ് വൃക്കകളെ ബാധിച്ച ഗുരുതര രോഗം ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. മരുന്നു കഴിച്ചെങ്കിലും രോഗം മൂര്‍ച്ച്ഛിച്ചു. കഴിഞ്ഞ മൂന്ന് മാസമായി കൊല്ലം എന്‍ എസ് സഹകരണ ആശുപത്രിയില്‍ ഡയാലിസിസ് ചെയ്യുന്നു. ബാംഗ്ളൂരില്‍ സ്വാശ്രയ മാനേജ്മെന്റ് കോളേജില്‍ ജോലിയായിരുന്നു വിവേകിനും ടീനയ്ക്കം. ഗര്‍ഭാധാരണത്തെ തുടര്‍ന്ന് നടത്തിയ ചികിത്സക്ക്  ഡോക്ടര്‍ നിര്‍ദേശിച്ച വീര്യം കൂടിയ മരുന്നുകളും വേദനസംഹാരികളും കഴിച്ചതാണ് വൃക്കകളുടെ പ്രവര്‍ത്തനം നിലക്കാന്‍ കാരണം. അസുഖത്തെത്തുടര്‍ന്ന് ഇരുവര്‍ക്കും ജോലി ഉപേക്ഷിച്ചു. ചികിത്സയുടെ ആവശ്യത്തിനായി ജോലി ഉപേക്ഷിച്ചതോടെ ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള വരുമാനവും നിലച്ചു. ഉടന്‍  വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കു വിധേയമാകണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സക്കുമായി 25 ലക്ഷം രൂപ ചിലവു വരും. നിര്‍ധനരായ യുവദാമ്പതികള്‍ സുമനസ്സുള്ളവരുടെ സഹായത്തിനായികാത്തിരിക്കുന്നു.  വൃക്ക ദാനം ചെയ്യാന്‍ സന്മനസ്സുള്ളവരുടെ കാരുണ്യവും തേടുന്നു. ജീവിച്ചു കൊതി തീരാത്ത കുടുംബത്തെ സഹായിക്കാനായി കക്ഷിരാഷ്ട്രീയജാതിമതഭേതമന്യേ നാട്ടുകാര്‍ ഒത്തുചേര്‍ന്നു ഹെല്‍പ് ഡസ്ക് രൂപീകരിച്ചു. സാമ്പത്തിക സഹായത്തിനായി ബാങ്ക് ഓഫ് ബറോഡയുടെ കൊട്ടാരക്കര ശാഖയില്‍ ടീന അലക്സ്ന്റെ പേരില്‍ അക്കൌണ്ട് തുടങ്ങി. അക്കൌണ്ട് നമ്പര്‍ 29880100007395, ഐഎഫ്എസ്സികോഡ് ആഅഞആ0ഗഛഠഠഅഞ. ഫോണ്‍ 9620382414.





 

Related News

കൂടുതൽ വാർത്തകൾ »