Top
22
Thursday, June 2017
About UsE-Paper

ജിത്തു കിരണ്‍ സിലിക്കണ്‍ വാലിയിലേക്ക്

Monday Jun 19, 2017
വെബ് ഡെസ്‌ക്‌

 പാലക്കാട് > സംസ്ഥാനത്തെ എന്‍ജി. കോളേജുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 21 യുവസംരംഭകര്‍ അമേരിക്കയിലെ സിലിക്കണ്‍വാലിയിലേക്ക് പുറപ്പെട്ടു. അകത്തേത്തറ എന്‍എസ്എസ് എന്‍ജി. കോളേജിലെ ജിത്തുകിരണ്‍ വേറിട്ട സംരംഭവുമായാണ്  പുറപ്പെട്ടത്. സ്വന്തം സംരംഭത്തെക്കുറിച്ചും അതിന്റെ ഉല്‍പ്പന്നത്തെകുറിച്ചും പ്രഭാഷണം നടത്താനും വിവരിക്കാനും ഏഴുനാള്‍ നീളുന്ന പരിശീലനത്തില്‍ അവസരമുണ്ടാകും. കേരള സ്റ്റാര്‍ട്ടപ് മിഷനാണ് മികച്ച സംരംഭകരെ തെരഞ്ഞെടുത്തത്. സംരംഭകത്വ മികവും നവീന ആശയങ്ങള്‍ മുന്നോട്ട്വച്ചതും പരിഗണിച്ചാണ് ജിത്തുകിരണെ തെരഞ്ഞെടുത്തത്. ശനിയാഴ്ച   ഇവര്‍ അമേരിക്കയിലേക്ക് പുറപ്പെട്ടു. എസ്എഫ്ഐ കൊല്ലങ്കോട് ഏരിയ പ്രസിഡന്റും ജില്ലാകമ്മിറ്റിയംഗവുമാണ് ജിത്തു കിരണ്‍.

Related News

കൂടുതൽ വാർത്തകൾ »