Top
22
Thursday, June 2017
About UsE-Paper

കെഎസ്ടിഎ ജില്ലാ മാര്‍ച്ച് വിജയിപ്പിക്കണം

Monday Jun 19, 2017
വെബ് ഡെസ്‌ക്‌
കെഎസ്ടിഎ ജില്ലാ കൌണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ പ്രകാശന്‍ ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട് > വിവിധ ആവശ്യങ്ങളുന്നയിച്ച് ജൂലൈ 15ന് കാസര്‍കോട് നടക്കുന്ന ജില്ലാതല അധ്യാപക മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കാന്‍ കെഎസ്ടിഎ ജില്ലാ കൌണ്‍സില്‍ അഭ്യര്‍ഥിച്ചു.  
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ശക്തിപ്പെടുത്തുക, കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ വര്‍ഗീയ നയങ്ങള്‍ തിരുത്തുക, എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനപക്ഷ നയങ്ങള്‍ക്ക് കരുത്തുപകരുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, കെഇആര്‍ സമഗ്രമായി പരിഷ്കരിക്കുക, അനധികൃത വിദ്യാലയങ്ങള്‍ അടച്ചുപൂട്ടുക, അധ്യാപക പ്രശ്നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്. 
ജില്ലാ കൌണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് കെ മോഹനന്‍ അധ്യക്ഷനായി.  സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ രാഘവന്‍, എ കെ സദാനന്ദ, സി ശാന്തകുമാരി, സി എം മീനാകുമാരി, കെ ജി ഗീതാകുമാരി, എന്‍ കെ ലസിത, പി രവീന്ദ്രന്‍, ബി മോഹന, കെ ഹരിദാസ് എന്നിവര്‍ സംസാരിച്ചു. ജില്ലാസെക്രട്ടറി എ പവിത്രന്‍ സ്വാഗതവും ടി വി ഗംഗാധരന്‍ നന്ദിയും പറഞ്ഞു. 
 
 

Related News

കൂടുതൽ വാർത്തകൾ »