Top
24
Wednesday, May 2017
About UsE-Paper

സിപിഐ എം ജാഥകള്‍ക്ക് ഉജ്വല സമാപനം

Friday May 19, 2017
വെബ് ഡെസ്‌ക്‌

 സിപിഐ എം ജാഥകള്‍ക്ക് ഉജ്വല സമാപനം

പാലക്കാട് > ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കും ന്യൂനപക്ഷ ദളിത് വിഭാഗങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയും ജനമനസ്സുണര്‍ത്തി സിപിഐ എം നേതൃത്വത്തില്‍ നടത്തിയ പ്രചാരണജാഥകള്‍ക്ക് ഉജ്വല സമാപനം. ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ നയിച്ച ഒന്നാം ജാഥ 14ന് കൊടുവായൂരില്‍ കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലന്‍ ഉദ്ഘാടനം ചെയ്ത് വ്യാഴാഴ്ച വൈകിട്ട് ചിറ്റൂരിലെ നല്ലേപ്പിള്ളിയില്‍ സമാപിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എം ബി രാജേഷ് എംപി നയിച്ച രണ്ടാം ജാഥ 14 ന് അട്ടപ്പാടിയില്‍ കേന്ദ്രകമ്മിറ്റിയംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. വ്യാഴാഴ്ച വൈകിട്ട് ശ്രീകൃഷ്ണപുരത്തെ കോട്ടപ്പുറത്ത് സമാപിച്ചു. 
പൊതുവിതരണ ശൃംഖല തകര്‍ക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയും രാജ്യത്തെ കര്‍ഷകരുടെ സര്‍വനാശത്തിന് വഴിവയ്ക്കുന്ന നയങ്ങള്‍ തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ആര്‍എസ്എസ് യുഡിഎഫ് നീക്കം ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടിയുമാണ് ജാഥ പ്രയാണം തുടങ്ങിയത്. അഞ്ചുദിവസം അറുപതോളം കേന്ദ്രങ്ങളില്‍ ഉജ്വല പൊതുയോഗങ്ങളോടെയായിരുന്നു സ്വീകരണങ്ങള്‍. റെഡ് വളണ്ടിയര്‍മാര്‍ച്ചും വാദ്യമേളങ്ങളും വെടിക്കെട്ടും മുത്തുക്കുടയുമേന്തി കേരളീയ വനിതകളും അകമ്പടിയേകിയ വരവേല്‍പ്പാണ് ജാഥകള്‍ക്ക് ലഭിച്ചത്. 
സി കെ രാജേന്ദ്രന്‍ നയിക്കുന്ന ഒന്നാം ജാഥ വ്യാഴാഴ്ച  രാവിലെ പുതുശേരി ഏരിയയിലെ ബിപിഎല്‍ കൂട്ടുപാതയില്‍നിന്ന് തുടങ്ങി നല്ലേപ്പിള്ളിയില്‍ സമാപിച്ചു. ബിപിഎല്‍ കൂട്ടുപാതയില്‍ എസ് ബി രാജു അധ്യക്ഷനായി. പി രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.  കൊടുമ്പില്‍  കെ ഹരിദാസ് അധ്യക്ഷനായി. കെ ആര്‍ കുമാരന്‍ സ്വാഗതം പറഞ്ഞു. പൊല്‍പ്പുള്ളിയില്‍ പി കനകദാസ് അധ്യക്ഷനായി. ആര്‍ രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ചിറ്റൂരില്‍ സ്വാമിനാഥന്‍ അധ്യക്ഷനായി. എച്ച് ജെയിന്‍ സ്വാഗതവും പി ജി ശിവദാസ് നന്ദിയും പറഞ്ഞു.  
വണ്ടിത്താവളത്ത് ആര്‍ ശിവപ്രകാശ് അധ്യക്ഷനായി. സുധാകരന്‍ സ്വാഗതവും എ കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു. കൊഴിഞ്ഞാമ്പാറയില്‍ എം സതീഷ് അധ്യക്ഷനായി. എം സുലൈമാന്‍ സ്വാഗതം പറഞ്ഞു.  സമാപന കേന്ദ്രമായ നല്ലേപ്പിള്ളിയില്‍ പി ശര്‍ങ്ഗധരന്‍ അധ്യക്ഷനായി. വി ബിനു സ്വാഗതവും എന്‍ ഷിബു നന്ദിയും പറഞ്ഞു. 
വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാക്യാപ്റ്റന്‍ സി കെ രാജേന്ദ്രനുപുറമെ അംഗങ്ങളായ ആര്‍ ചിന്നക്കുട്ടന്‍, എം ഹംസ, ഗിരിജാസുരേന്ദ്രന്‍, നിതിന്‍ കണിച്ചേരി എന്നിവരും സംസാരിച്ചു. ഏരിയ സെക്രട്ടറിമാരായ എസ് സുഭാഷ്ചന്ദ്രബോസ്, ഇ എന്‍ സുരേഷ്ബാബു എന്നിവരും ജാഥയ്ക്കൊപ്പമുണ്ടായിരുന്നു. 
എം ബി രാജേഷിന്റെ നേതൃത്വത്തിലുള്ള ജാഥ കയിലിയാട്ട് നിന്ന് തുടങ്ങി കോട്ടപ്പുറത്ത് സമാപിച്ചു. കയിലിയാട്ടെ ആദ്യ സ്വീകരണയോഗത്തില്‍ കെ വേണുഗോപാലന്‍ അധ്യക്ഷനായി. ഇ വിനോദ്കുമാര്‍ സ്വാഗതവും കെ അബ്ദുള്‍നാസര്‍ നന്ദിയും പറഞ്ഞു. തൃക്കടീരിയില്‍ കെ കെ നാരായണന്‍കുട്ടി അധ്യക്ഷനായി. ടി അയൂബ് സ്വാഗതവും ടി കുട്ടിക്കൃഷ്ണന്‍ നന്ദിയും പറഞ്ഞു.  കാറല്‍മണ്ണയില്‍ കെ നന്ദകുമാര്‍ അധ്യക്ഷനായി. എം മുസ്തഫകമാല്‍ സ്വാഗതവും പി രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.  അടയ്ക്കാപുത്തൂരില്‍ കെ ശ്രീധരന്‍ അധ്യക്ഷനായി.  കെ ഹരിദാസന്‍ സ്വാഗതവും വി പ്രജീഷ്കുമാര്‍ നന്ദിയും പറഞ്ഞു. കടമ്പഴിപ്പുറത്ത് ഒ ബാലകൃഷ്ണന്‍ അധ്യക്ഷനായി. പി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു 
ശ്രീകൃഷ്ണപുരത്ത് സി എന്‍ ഷാജുശങ്കര്‍ അധ്യക്ഷനായി. കെ എസ്— മധു സ്വാഗതം പറഞ്ഞു. സമാപന കേന്ദ്രമായ കോട്ടപ്പുറത്ത് എം മോഹനന്‍ അധ്യക്ഷനായി. കെ രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. 
വിവിധ കേന്ദ്രങ്ങളില്‍ ജാഥാക്യാപ്റ്റന്‍ എം ബി രാജേഷിനു പുറമെ അംഗങ്ങളായ പി മമ്മിക്കുട്ടി, ടി കെ നാരായണദാസ്, കെ എസ് സലീഖ, കെ പ്രേംകുമാര്‍ എന്നിവരും സംസാരിച്ചു. ഏരിയ സെക്രട്ടറിമാരായ  കെ ബി സുഭാഷ്, എന്‍ ഹരിദാസ് എന്നിവരും ജാഥയോടൊപ്പമുണ്ടായിരുന്നു.