Top
22
Monday, January 2018
About UsE-Paper
സിപിഐ എം ഏരിയ സമ്മേളനങ്ങള്‍

നെടുങ്കണ്ടത്തെ ചുവപ്പണിയിച്ച് പടുകൂറ്റന്‍ റാലി

Monday Dec 18, 2017
വെബ് ഡെസ്‌ക്‌
kn-]n-sF Fw- s\Sp-¦­w- Gcn-b kt½f\¯n-\v- kam-]\w-Ip-dn-¨v- \S¶ s]m-Xp-kt½f\w- a{´n- Fw- Fw- aWn- DZv-Lm-S\w- sN¿p-¶p--

 നെടുങ്കണ്ടം > കര്‍ഷകരും തൊഴിലാളികളുമടക്കം ആയിരങ്ങള്‍ പങ്കെടുത്ത പടുകൂറ്റന്‍ റാലി കുടിയേറ്റ നഗരമായ നെടുങ്കണ്ടം ഇതേവരെ ദര്‍ശിച്ചിട്ടില്ലാത്ത വന്‍ ജനമുന്നേറ്റമായി. ചിട്ടയും അച്ചടക്കവും കൈവിടാതെ മുന്നോട്ടുനീങ്ങിയ പ്രകടനം അക്ഷരാര്‍ഥത്തില്‍ നെടുങ്കണ്ടത്തെ ചുവപ്പില്‍ മുക്കി.  സിപിഐ എം നെടുങ്കണ്ടം ഏരിയ സമ്മേളനത്തിന് സമാപനം കുറിച്ചായിരുന്നു വിവിധ ലോക്കല്‍ കമ്മിറ്റികളില്‍നിന്നും നാനാതുറകളിലുള്ളവര്‍ നെടുങ്കണ്ടത്ത് സംഗമിച്ചത്.  ഏരിയ കമ്മിറ്റിയുടെ പ്രവര്‍ത്തന മേഖലയിലെ ഒമ്പതു ലോക്കല്‍ കമ്മിറ്റികള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച പ്രകടനം എല്ലാ അര്‍ഥത്തിലും ശ്രദ്ധേയമായി. ഏരിയയിലെ പാര്‍ടിയുടെ ബഹുജന സ്വാധീനവും സംഘടനാ കരുത്തും വിളംബരം ചെയ്യുന്നതായി. നാലുമണിയോടെ ബസ്റ്റാന്‍ഡ് പരിസരത്തുനിന്നും റെഡ് ബാന്‍ഡിന്റെ അകമ്പടിയോടെ 600 ചുവപ്പു വളണ്ടിയര്‍മാരുടെ മാര്‍ച്ചും ഇതിനു പിന്നിലായി സെറ്റുസാരിയണിഞ്ഞ 22 വനിതകളും ചെങ്കൊടികളേന്തി നീങ്ങി. ഇതിന് പിന്നിലായി യഥാക്രമം സംസ്ഥാന, ജില്ലാ, ഏരിയ നേതാക്കള്‍ നീങ്ങി. ചെണ്ട മേളം, നാസിക് ഡോള്‍, കരകാട്ടം, പരിച മുട്ട്, നിശ്ചല ദൃശ്യങ്ങള്‍ എന്നിവ പ്രകടനത്തിന് മിഴിവേകി. അബാലവൃദ്ധം അണിനിരന്ന റാലി മറ്റൊരു പാര്‍ടിക്കും സംഘടിപ്പിക്കാന്‍ കഴിയാത്ത സമാനതകളില്ലാത്തതായി. റെഡ് വളണ്ടിയര്‍ മാര്‍ച്ചും പൊതു റാലിയും കിഴക്കേ കവല പി എ രാജു നഗറില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ആരംഭിച്ച പൊതു സമ്മേളനം വൈദ്യുതി മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി എം ജോണ്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍, സെക്രട്ടറിയറ്റംഗങ്ങളായ പി എന്‍ വിജയന്‍, സി വി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ കമ്മിറ്റിയംഗം എന്‍ കെ ഗോപിനാഥന്‍ സ്വാഗതവും എം സുകുമാരന്‍ നന്ദിയും പറഞ്ഞു. പത്തനംതിട്ട സാരംഗിന്റെ ഗാനമേളയും ഉണ്ടായി.


Related News

കൂടുതൽ വാർത്തകൾ »