14 December Friday

ഹോട്ടൽ വരുമാനവും ജീവനക്കാരുടെ വേതനവും ദുരിതാശ്വാസത്തിന‌്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 18, 2018
അമ്പലപ്പുഴ
ഹോട്ടലിലെ ഒരു  ദിവസത്തെ വരുമാനവും ജീവനക്കാരുടെ വേതനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌്. നീർക്കുന്നം ഇജാബ പള്ളിക്കു സമീപം പ്രവർത്തിക്കുന്ന ജീലാനി ഹോട്ടലാണ് ഒരു ദിവസത്തെ വരുമാനവും ജീവനക്കാരുടെ വേതനമടക്കമുള്ള 25,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത‌്. 
ഹോട്ടൽ ആൻഡ‌് റസ‌്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ‌് തുക നൽകിയത‌്. ഹോട്ടൽ ഉടമകളായ ഇക്ബാൽ, റോയ്, നാസർ, അഷ‌്കർ എന്നിവരും ജീലാനിയിലെ 14 ജീവനക്കാരും ചേർന്ന് 25,000 രൂപയ‌്ക്കുള്ള ചെക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കലിന് കൈമാറി. അസോസിയേഷൻ ജില്ലാ സെക്രട്ടറി ജോർജ് ചെറിയാൻ ചെക്ക് ഏറ്റുവാങ്ങി.
പ്രധാന വാർത്തകൾ
Top