19 October Friday

കെഎസ്‌ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം യാത്രക്കാർക്ക്‌ ഡബിൾ ദുരിതമായി

സ്വന്തംലേഖകൻUpdated: Tuesday Sep 18, 2018
കാഞ്ഞങ്ങാട്  
ഓര്‍ഡിനറി സർവീസുകളിലെ മള്‍ട്ടി ഡ്യൂട്ടി സമ്പ്രദായം മാറ്റി സിംഗിള്‍ ഡ്യൂട്ടി നിലവില്‍ വന്നതോടെ കെഎസ്ആര്‍ടിസിയെ  ആശ്രയിക്കുന്നവരുടെ  യാത്രാക്ലേശം രൂക്ഷമാകുന്നു. യാത്രക്കാര്‍ തീരെയില്ലാത്ത റൂട്ടുകളില്‍ മാത്രമാണ് ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കുകയെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് അറിയിച്ചിരുന്നതെങ്കിലും പരിഷ്‌കരണ നടപടികളിലെ അശാസ്ത്രീയത നിമിത്തം ഏറെ യാത്രക്കാരുള്ള റൂട്ടുകളിലും ഇപ്പോള്‍ ബസില്ലാതായി. 
 തുടര്‍ച്ചയായി 13 മുതല്‍ 14 മണിക്കൂര്‍ വരെ ജോലി  ചെയ്യുന്ന ജീവനക്കാര്‍ക്ക് ഒരു ഡ്യൂട്ടി അധികം നല്‍കുന്നതായിരുന്നു ഡബിള്‍ ഡ്യൂട്ടി. ഡബിള്‍ സ്യൂട്ടി എടുത്തവര്‍ക്ക്പിറ്റേ ദിവസം വിശ്രമം അനുവദിക്കുന്നതായിരുന്നു മുന്‍കാല രീതി.  സിംഗിള്‍ ഡ്യൂട്ടിയായപ്പോള്‍  എട്ടു മണിക്കൂറായി നിജപ്പെടുത്തി. 
ദിവസം ഒരു ഡ്യൂട്ടി വീതം ചെയ്യണം. 5000 ബസ്‌ മാത്രം സ്വന്തമായുള്ള  കെഎസ്ആര്‍ടിസിക്ക്് ഫലപ്രദമായി സർവീസ് നടത്തണമെങ്കില്‍  ഓപ്പറേറ്റ് ചെയ്യുന്ന ഷെഡ്യൂളുകള്‍ക്ക് 10 ശതമാനം  അധികം ബസ്‌ വേണമെന്നാണ് വ്യവസ്ഥ. കേരളത്തിലെ ഒരു ഡിപ്പോയിലും ഷെഡ്യൂളുകള്‍ മുഴുവനും ഓടിക്കാന്‍ വേണ്ട ബസുകളില്ല.  അതിനാൽ സിംഗിള്‍ ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാര്‍ക്ക് ബസ്‌ നല്‍കാന്‍ കഴിയുന്നില്ല. 
രണ്ടു വര്‍ഷമായി കെഎസ്ആര്‍ടിസി ആകെ വാങ്ങിയത് 100  ബസുകളാണ്. ഇതിന്റെ എത്രയോ ഇരട്ടി ബസുകൾ പഴകിയതിനാൽ പിൻവലിച്ചു.   യാത്രക്കാര്‍ രാവിലെ ഏഴിനും രാത്രി ഏഴിനും ഇടയിലാണ്‌ യാത്രക്കാർ ഏറെയും ബസുകളെ ആശ്രയിക്കുന്നത്‌.  എന്നാല്‍ എട്ടു മണിക്കൂര്‍  ഡ്യൂട്ടി ആക്കിയതോടെ  സർവീസുകളുടെ എണ്ണം കുറഞ്ഞു. രാവിലെ തുടങ്ങുന്ന സർവീസുകൾ എട്ടുമണിക്കൂറിനുശേഷം അവസാനിപ്പേക്കേണ്ടതിനാല്‍ ഉച്ചസമയത്ത് യാത്രാക്ലേശം പതിന്മടങ്ങായി. വയനാട്, കണ്ണുര്‍ കാസര്‍കോട് ജില്ലകളെ ബന്ധിപ്പിച്ച് മലേയോര മേഖലയില്‍ സർവീസ് നടത്തുന്ന മുന്നു സർവീസുകള്‍ ഡ്യൂട്ടി പരിഷ്‌കരണത്തോടെ അവതാളത്തിലായി. ബത്തേരി മുതല്‍ വെള്ളരിക്കുണ്ട് വരെയുളള 60 സ്‌റ്റോപ്പുകളിലായി ആയിരക്കണക്കിന് യാത്രക്കാരാണ് കെഎസ്ആര്‍ടസി സർവീസ് ഇല്ലാതായതോടെ ദുരിതത്തിലായത്. സർവീസുകള്‍ പുനരാംഭിക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് മലയോര പാസഞ്ചേഴ്‌സ് അസോസിഷേയന്‍.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top