13 November Tuesday

മഴ ശമിച്ചില്ലെങ്കിൽ മലയോരത്ത് കൂടുതൽ ക്യാമ്പുകൾ

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

തൊളിക്കോട് വിനോബാനികേതനിലെ ദുരിതാശ്വാസ ക്യാമ്പ് എ സമ്പത്ത് എംപി സന്ദർശിക്കുന്നു

വിതുര
മഴ ശമനമില്ലാതെ തുടർന്നാൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ മലയോരത്ത് തുറക്കേണ്ടിവരുമെന്ന് അധികൃതർ. നിലവിൽ പെരിങ്ങമ്മല പഞ്ചായത്തിൽ ഒന്നും തൊളിക്കോട് പഞ്ചായത്തിൽ രണ്ടും ക്യാമ്പുകൾ തുറന്നിട്ടുണ്ട്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീതിയെ തുടർന്നാണ് ക്യാമ്പുകൾ തുറന്ന് ബ്രൈമൂർ, ഇടി ഞ്ഞാർ, ചിറ്റിപ്പാറ പ്രദേശവാസികളെ ക്യാമ്പുകളിലേക്ക് മാറ്റിയത്. തൊളിക്കോട് വിനോബാനികേതനിലെ ദുരിതാശ്വാസ ക്യാമ്പ് എ സമ്പത്ത് എംപി സന്ദർശിച്ചു.
മലയോരത്തെ കർഷകർക്ക് വ്യാപകമായ കൃഷിനാശമാണ് ഉണ്ടായിട്ടുള്ളത്. ബാങ്ക് വായ്പയെടുത്ത് ഓണക്കൃഷി ഇറക്കിയവരെല്ലാം ദുരിതത്തിലായി. വാഴകൾ കാറ്റത്തൊടിഞ്ഞുവീണു. മരച്ചീനി, ഇഞ്ചിവിളകൾ വെള്ളം കയറി അഴുകി.  40 വാഴകൾ വീണുനശിച്ചു. പ്രളയദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ ഡി വൈഎഫ്ഐ ഹെൽപ്പ് ഡെസ്കുകൾ ആരംഭിച്ചു.
 
 
 
 
പ്രധാന വാർത്തകൾ
Top