15 November Thursday
നാട്‌ വിജനം

പഞ്ചാരക്കൊല്ലി, മണിയൻകുന്ന് പ്രദേശങ്ങളിലെ മുഴുവൻ കുടുംബങ്ങളെയും മാറ്റി

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018
മാനന്തവാടി 
പഞ്ചാരക്കൊല്ലി, പ്രിയദർശിനി, മണിയൻകുന്ന് പ്രദേശങ്ങളിലെ മുഴുവൻ കുടുംബങ്ങളെയും ഒഴിപ്പിച്ചു. ഉരുൾപൊട്ടലിന്റെയും മണ്ണിടിച്ചിലും പശ്ചാത്തലത്തിലാണ് കുടുംബങ്ങളെ മാറ്റിയത്. നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച പകലും മണിയൻകുന്ന് വലിയ മണ്ണിടിച്ചിലുണ്ടായി. പിലാക്കാവ് തൃശ്ശിലേരി റോഡിൽ മണിയൻ കുന്നിലാണ് ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിഞ്ഞത്. വീടുകൾ അപകട ഭീഷണിയിലായി. റോഡ് പൂർണമായും അടഞ്ഞു. 150 മീറ്ററോളം ഉയരത്തിൽ നിന്നും നൂറ് മീറ്ററോളം വീതിയിൽ കുന്ന്  ഇടിഞ്ഞ് താഴെ റോഡിലും വയലിലും പതിച്ചു. കല്ലും മണ്ണും മലവെള്ളവും കുത്തിയൊലിച്ച് തോട് ഗതിമാറി ഒഴുകുകയാണ്. മണ്ണിടിഞ്ഞതിന്റെ ഇരുഭാഗത്തുമായി നിരവധി വീടുകളുണ്ട്. തലനാരിഴക്കാണ് ഇവർ രക്ഷപ്പെട്ടത്.  മണിയൻകുന്ന് ലീലയുടെ വീട് പൂർണമായും തകർന്നു.
ഇതിന് തൊട്ടുപിറകെയായിരുന്നു പഞ്ചാരക്കൊല്ലിയിലെ ഉരുൾപൊട്ടൽ. ഇതോടെ ആദിവാസികളെ പുരനധിവസിപ്പിച്ച പ്രിയദർശിനി തേയില തോട്ടത്തിലെ മുഴുവൻ കുടുംബങ്ങളെയും മാറ്റി. 86 കുടുംബങ്ങളെയാണ് എസ്റ്റേറ്റിൽനിന്നും മാറ്റിയത്. എസ്റ്റേറ്റിന് പുറത്തുള്ള നൂറോളം കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചു.
 
പ്രധാന വാർത്തകൾ
Top