Top
21
Thursday, September 2017
About UsE-Paper

ദര്‍ശിനിക്കും സുദര്‍ശനയ്ക്കും കര്‍ക്കിടകച്ചികിത്സ

Tuesday Jul 18, 2017
വെബ് ഡെസ്‌ക്‌
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആനകള്‍ക്ക് സുഖചികിത്സ നല്‍കുന്നതിന്റെ തുടക്കമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആനയൂട്ട് നടത്തുന്നു
തിരുവനന്തപുരം > പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആനകളായ ദര്‍ശിനി, സുദര്‍ശന എന്നിവയുടെ കര്‍ക്കടകമാസത്തിലെ സുഖചികിത്സയുടെ ഉദ്ഘാടനം ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ഭജനപ്പുര കൊട്ടാരത്തിലെ ആനത്താവളത്തില്‍ തിങ്കളാഴ്ച രാവിലെ 9.30ന് നടന്ന ചടങ്ങില്‍ ക്ഷേത്ര ആനകള്‍ക്ക് മന്ത്രി ആനയൂട്ട് നടത്തി. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ വി രതീശന്‍ അധ്യക്ഷനായി. ക്ഷേത്രം മാനേജര്‍ ബി ശ്രീകുമാര്‍ സ്വാഗതം പറഞ്ഞു.
വി എസ് ശിവകുമാര്‍ എംഎല്‍എ, ഭരണസമിതി അംഗം എസ് വിജയകുമാര്‍, തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളായ മാര്‍ത്താണ്ഡവര്‍മ, ആദിത്യവര്‍മ, ഡോ. രാജീവ് എന്നിവര്‍ സംസാരിച്ചു. ക്ഷേത്രം മാനേജര്‍ ബി ശ്രീകുമാര്‍ സ്വാഗതവും സൂപ്പര്‍വൈസര്‍ പി കെ മോഹന്‍കുമാര്‍ നന്ദിയും പറഞ്ഞു.