Top
20
Tuesday, February 2018
About UsE-Paper

കര്‍ക്കടകക്കഞ്ഞിയുമായി ചൈത്രവാഹിനി ഇത്തവണയും

Tuesday Jul 18, 2017
വെബ് ഡെസ്‌ക്‌
ചൈത്രവാഹിനി ഫാര്‍മേഴ്സ് ക്ളബ് നേതൃത്വത്തില്‍ കര്‍ക്കിടക കഞ്ഞി തയ്യാറാക്കുന്നു
വെള്ളരിക്കുണ്ട് > ചൈത്രവാഹിനി ഫാര്‍മേഴ്സ് ക്ളബ് പ്രവര്‍ത്തകര്‍ ഈ വര്‍ഷവും കര്‍ക്കടകക്കഞ്ഞിയുമായി രംഗത്ത്. അന്യംനിന്നുപോകുന്ന നാടന്‍ തനിമ നിലനിര്‍ത്താന്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി ചൈത്രവാഹിനി ഫാര്‍മേഴ്സ് ക്ളബ് നടത്തുന്ന വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളിലൊന്നാണ് കര്‍ക്കടകക്കഞ്ഞി വിതരണം.
കൊന്നക്കാട്, മൈക്കയം, മഞ്ചുച്ചാല്‍, അശോകച്ചാല്‍, മുട്ടോംകടവ് തുടങ്ങിയ സ്ഥലങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളിലാണ് കര്‍ക്കടകത്തില്‍ ഫാര്‍മേഴ്സ് ക്ളബ് പ്രവര്‍ത്തകര്‍ ഔഷധക്കഞ്ഞി വിതരണം ചെയ്യുന്നത്. കര്‍ക്കടകം രണ്ടുമുതല്‍ എട്ടുവരെ മരുന്ന് കഞ്ഞി ആവശ്യമുള്ള വീടുകളില്‍ ക്ളബ് പ്രവര്‍ത്തകര്‍ എത്തിക്കും. എല്ലാ വര്‍ഷവും കര്‍ക്കടകം ഒന്നിന് ഫാര്‍മേഴ്സ് ഹാളില്‍ കര്‍ക്കടകക്കഞ്ഞി തയ്യാറാക്കാന്‍ പരിശീലനവും നല്‍കുന്നു. ഇത്തവണയും കൊന്നക്കാട് ഫാര്‍മേഴ്സ് ക്ളബ്ബില്‍ മരുന്ന് കഞ്ഞി തയ്യാറാക്കാന്‍ പരിശീലനം നല്‍കി. ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ എ വി സുരേഷ് മരുന്ന് കഞ്ഞിയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ളാസെടുത്തു. റിട്ട. ഡിഐജി കെ വി മധുസൂദനന്‍ നായര്‍ അധ്യക്ഷനായി. മിനി മാത്യു, ഡോ. രഞ്ജുഷ, കെ വി കൃഷ്ണന്‍, മദനന്‍ തോട്ടത്തില്‍ എന്നിവര്‍ സംസാരിച്ചു.