Top
22
Thursday, June 2017
About UsE-Paper

കാട്ടാനകള്‍ നശിപ്പിച്ചു

Sunday Jun 18, 2017
വെബ് ഡെസ്‌ക്‌
പരക്കുനിയില്‍ മഞ്ചേരി കുഞ്ഞമ്മദിന്റെ നെല്‍കൃഷി കാട്ടാന നശിപ്പിച്ച നിലയില്‍

പനമരം > പരക്കുനിയില്‍ രാത്രികാലങ്ങളില്‍ കാട്ടാനകള്‍ പ്രദേശത്ത് ഭീതിവിതക്കുന്നു. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു. കൊയ്ത്തിന് തയ്യാറായ നിരവധി പേരുടെ നെല്‍കൃഷിക്കും കപ്പ കൃഷിക്കും വലിയ നാശം വരുത്തി. പത്ത് കിലോമീറ്റര്‍ ദൂരത്താണ് വനമെങ്കിലും പുഴകളും തോട്ടങ്ങളും കടന്നാണ് കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത്. മഞ്ചേരി കുഞ്ഞമ്മദിന്റെ വിളഞ്ഞ് കൊയ്യാറായ നെല്‍കൃഷി കാട്ടാനകള്‍ നശിപ്പിച്ചു. ദിവസങ്ങളായി ഈ മേഖലയില്‍ കാട്ടാന ശല്യമുണ്ട്. ജനവാസകേന്ദ്രങ്ങളില്‍ കാട്ടാന ഇറങ്ങുന്നതിനാല്‍ നാട്ടുകാര്‍ ഭീതിയിലാണ്.