15 November Thursday

ഇരിമ്പിളിയം പഞ്ചായത്തിലെ നിരവധി വീടുകളിൽ വെള്ളം കയറി

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018

  

വളാഞ്ചേരി
തൂതപ്പുഴ കരകവിഞ്ഞ‌്  ഇരിമ്പിളിയം പഞ്ചായത്തിലെ നിരവധി  വീടുകളിൽ വെള്ളം കയറി. കൊടുമുടിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 25  കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി.
ഭാരതപ്പുഴ നിറഞ്ഞ‌് ഒഴുക്ക് കുറഞ്ഞതിനാൽ പല പ്രദേശങ്ങളിലും വെള്ളം കയറുന്ന സ്ഥിതിയുമുണ്ട്. തൂതപ്പുഴയുടെ തീരപ്രദേശങ്ങളായ  കൊടുമുടിയിൽ 25ഉം പുറമണ്ണൂരിലെ നിരവധി  വീടുകളിലും വെള്ളം കയറി. 
പുറമണ്ണൂർ മാങ്കേരി കോളനിയുൾപ്പെടെ നിരവധി വീടുകളിൽ വെള്ളം കയറി. നാല്പതോളം വീട്ടുകാർ വീട‌് വിട്ട‌്  പോയി. റോഡും പാടവും ഒന്നായി. ഗതാഗതം മുടങ്ങി. ഭാരതപ്പുഴയിൽനിന്ന‌് വെണ്ടല്ലൂരിലെ ആറ് വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. വെണ്ടല്ലൂരിൽ തിങ്കളാഴ്ച അർധരാത്രി പെട്ടന്ന‌് വെള്ളം കയറിയതിനാൽ വീട്ടിലെ സാധനങ്ങളെല്ലാം വെള്ളത്തിനടിയിലായി. 
ഇവിടെയുള്ളവരെ ബന്ധുവീടുകളിലേക്ക് മാറ്റി. കൊടുമുടിയിലും പുറമണ്ണൂരിലും രണ്ടാംതവണയാണ് വീടുകളിൽ വെള്ളം കയറുന്നത്. പുഴവെള്ളം കയറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കുടുംബങ്ങളെ ഇവിടേക്ക് മാറ്റേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു. വെണ്ടല്ലൂർ, ഇരിമ്പിളിയം ഭാഗത്തുള്ളവർക്കായി ഇരിമ്പിളിയത്ത‌് ക്യാമ്പ് തുറക്കാനും സാധ്യതയുണ്ട്. പലഭാഗങ്ങളിലും വെള്ളം കയറി റോഡ് ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്.
പ്രധാന വാർത്തകൾ
Top