13 November Tuesday

മോഷണ ബൈക്കുമായി നിരവധി കേസിലെ പ്രതി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 17, 2018
കിളിമാനൂർ 
പള്ളിക്കൽ  പൊലീസ്  നടത്തിയ പരിശോധനയിൽ മോഷണ ബൈക്കുമായി നിരവധി മോഷണക്കേസിലെ പ്രതി അറസ്റ്റിൽ. പാലോട് മൈലമൂട് കൊച്ചനാ കല്ലുവിളവീട്ടിൽ  കുട കുഞ്ഞുമോൻ എന്നറിയപ്പെടുന്ന കുഞ്ഞുമോനെയാണ് പള്ളിക്കൽ എസ്എച്ച്ഒ വി ഗംഗാപ്രസാദ്, എഎസ്ഐമാരായ ഉദയകുമാർ, റഹിം‌‌, റൂറൽ ഷാഡോ ടീം അംഗം ബി ദിലീപ് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. മഴക്കാലമോഷണങ്ങൾ തടയുന്നതിന്റെ  ഭാഗമായി തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് കുഞ്ഞുമോൻ പിടിയിലായത്. 
 
എക്സൈസ് പ്രിവന്റീവ് ഓഫീസർ കൊല്ലം തൃക്കോവിൽവട്ടം നടുവിലക്കര കളിയിക്കൽവീട്ടിൽ രഞ്ജിത്തിന്റെ  ബൈക്കാണ് കണ്ണനല്ലൂർ ഭാഗത്തുനിന്ന‌് ഇയാൾ മോഷ്ടിച്ചത‌്. പള്ളിക്കൽ മുതല  ദേവദാസന്റെ വർക‌്ഷോപ്പിൽ കയറി മൊബൈൽഫോൺ ഉൾപ്പെടെ മോഷ്ടിച്ചതും ഇയാളാണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.  പാങ്ങോട് പൊലീസ് സ്‌റ്റേഷനിൽ ഇയാൾക്കെതിരെ അബ്കാരി കേസ് നിലവിലുണ്ട്. ഇയാൾ മോഷ്ടിച്ച ബൈക്കും മൊബൈൽഫോണും കണ്ടെത്തിയിട്ടുണ്ട്. റബർ ടാപ്പിങ‌് തൊഴിലാളിയായി തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ താമസിച്ചാണ് ഇയാൾ മോഷണം  നടത്തിയിരുന്നത്. ആറ്റിങ്ങൽ ജുഡീഷ്യൽ മജിസ്ട്രേട്ട‌് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ‌് ചെയ്തു.
 
 
പ്രധാന വാർത്തകൾ
Top