18 July Wednesday

എംഎസ്എഫില്‍ പ്രതിസന്ധി രൂക്ഷം 'സൌഹൃദം' മുറിച്ച് മറുപക്ഷം

സ്വന്തം ലേഖകന്‍Updated: Saturday Dec 16, 2017

 മലപ്പുറം > കലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയോടെ ജില്ലാ കമ്മിറ്റിയെ മരിവിപ്പിച്ചതിനെതുടര്‍ന്ന് എംഎസ്എഫിലുണ്ടായ ഗ്രൂപ്പൂപോര് രൂക്ഷമായി. കഴിഞ്ഞ ദിവസം മലപ്പുറം നഗരത്തില്‍ എംഎസ്എഫ് സംസ്ഥാന കമ്മിറ്റി നേരിട്ട് നടത്തിയ 'സൌഹൃദത്തെരുവ്' പരിപാടി ജില്ലയിലെ ഒരു വിഭാഗം ബഹിഷ്ക്കരിച്ചു. പരിപാടിയില്‍ ആളുകുറഞ്ഞത് സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയായി. മരവിപ്പിച്ച ജില്ലാ കമ്മിറ്റിയിലെ ഭാരവാഹികളെ അറിയിക്കാതെ പരിപാടി നേരിട്ട് നടത്തിയ സംസ്ഥാന നേതൃത്വത്തിനെതിരെ നോട്ടീസും പ്രചരിക്കുന്നുണ്ട്. എന്നാല്‍, മറുപക്ഷത്തിന്റെ വെല്ലുവിളിക്കുമുന്നില്‍ മുട്ടുമടക്കില്ലെന്ന വാശിയിലാണ് സംസ്ഥാന നേതൃത്വം. ഇതോടെ മുസ്ളിംലീഗ് നേതൃത്വം ഇടപെട്ട് നടത്തുന്ന അനുരഞ്ജന നീക്കങ്ങളും വെള്ളത്തിലായി.

മലപ്പുറം ഒഴികെയുള്ള മണ്ഡലം കമ്മിറ്റികള്‍ 'സൌഹൃദത്തെരുവ'ബഹിഷ്ക്കരിച്ചതിനെതുടര്‍ന്ന് മുസ്ളിംലീഗിന് സ്വാധീനമുള്ള മാനേജ്മെന്റിന്റെ കൊണ്ടോട്ടിയിലെ കോളേജില്‍നിന്ന് ബസില്‍ ആളെ ഇറക്കിയാണ് പരിപാടി നടത്തിയത്. ജില്ലാ ഭാരവാഹികളും മലപ്പുറത്തെ സംസ്ഥാന കമ്മിറ്റിയംഗങ്ങളും 'സൌഹൃദത്തെരുവി'ല്‍നിന്ന് വിട്ടുനിന്നു. വിളിക്കാത്തിനാലാണ് പങ്കെടുക്കാത്തതെന്ന് മരവിപ്പിച്ച ജില്ലാ കമ്മിറ്റിയുടെ ഭാരവാഹികള്‍ പറയുന്നു. ജില്ലയില്‍ നിന്നുള്ള സംസ്ഥാന വൈസ് പ്രസിഡന്റും പരിപാടിയില്‍ പങ്കെടുത്തില്ല. 
കലിക്കറ്റ് സര്‍വകലാശാലാ യൂണിയനിലും മലപ്പുറം ജില്ലാ എക്സിക്യൂട്ടീവിലും എസ്എഫ്ഐ ജയിച്ചതോടെയാണ് എംഎസ്എഫ് ജില്ലാ കമ്മിറ്റിയെ സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചത്. മുസ്ളിംലീഗ് ജില്ലാ നേതൃത്വത്തോട് ആലോചിക്കാതെയാണ് ഈ നടപടിയെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. കൌണ്‍സിലര്‍മാരെ വോട്ടുചെയ്യിപ്പിക്കാന്‍ ജില്ലാ കമ്മിറ്റി ശ്രദ്ധിച്ചില്ലെന്ന് പറയുന്ന എംഎസ്എഫ് സംസ്ഥാന നേതൃത്വം നടപടിയില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ്. മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ സാന്നിധ്യത്തില്‍ എംഎസ്എഫ് സംസ്ഥാന-ജില്ലാ നേതൃത്വങ്ങളുമായി അനുരഞ്ജനച്ചര്‍ച്ച നടത്തിയിരുന്നു. ലീഗ് അധ്യക്ഷന്‍ ഇടപെട്ട് പ്രശ്ന പരിഹാരമുണ്ടാക്കുമെന്നാണ് ഇരുകൂട്ടരെയും ധരിപ്പിച്ചിരുന്നത്. ഇതിനിടെയാണ് സംസ്ഥാന നേതൃത്വം നേരിട്ട് മലപ്പുറത്ത് പരിപാടി സംഘടിപ്പിച്ചതും മറുവിഭാഗം ബഹിഷ്ക്കരിച്ചത
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top