23 July Monday

അധ്യാപക ദ്രോഹ നടപടിക്കെതിരെ കെഎസ‌്ടിഎ ധർണ

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018

നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾ മാനേജരുടെ അധ്യാപക ദ്രോഹ നടപടികൾക്കെതിരെ കെഎസ്ടിഎ ശാർക്കര എസ‌്‌സിവിബിഎച്ച്എസിനു മുമ്പിൽ നടത്തിയ ധർണ സംസ്ഥാന സെക്രട്ടറി കെ പി സന്തോഷ‌്‌കുമാർ ഉദ്ഘാടനം ചെയ്യുന്നു

ചിറയിൻ കീഴ്
 ചിറയിൻകീഴ് നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾ മാനേജരുടെ അധ്യാപക ദ്രോഹ നടപടികൾക്കെതിരെ കെഎസ്ടിഎ  ജില്ലാ കമ്മിറ്റി ശാർക്കര എസ‌്‌സിവിബിഎച്ച്എസിനു മുമ്പിൽ പ്രതിഷേധ ധർണ നടത്തി. എസ്‌‌സിബിബിഎച്ച്എസിലെ പ്രഥമാധ്യാപികയായ സിന്ധുകുമാരിക്കെതിരായ അന്യായ സസ്പെൻഷൻ പിൻവലിക്കുക, സ്കൂൾ കോമ്പൗണ്ടിൽ അനധികൃതമായി പ്രവർത്തിക്കുന്ന റിസപ്ഷൻ ഓഫീസ് അടച്ചുപൂട്ടുക, മാനേജരുടെ അഴിമതി വിജിലൻസ് അന്വേഷിക്കുക, മാനേജരെ അയോഗ്യനാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടന്നത്. ധർണ കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി കെ പി സന്തോഷ‌്‌കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ‌് എസ് ജാവാദ് അധ്യക്ഷനായി. 
 
ആറ്റിങ്ങൽ ഉപജില്ലാ സെക്രട്ടറി ബി എസ‌് ഹരിലാൽ, പ്രസിഡന്റ‌് എച്ച് അരുൺ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ റജി, പി വി രാജേഷ്, പ്രശാന്ത് എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപികയ്ക്കെതിരെയുള്ള അന്യായ നടപടികൾ പിൻവലിച്ചില്ലെങ്കിൽ സമരപ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കെഎസ്ടിഎ നേതൃത്വം അറിയിച്ചു.
 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top