18 September Tuesday

കൈയേറ്റം നീക്കംചെയ്യണം

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018
തിരൂർപൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ളതും തിരൂർ സെക്ഷന്റെ കീഴിൽ വരുന്നതുമായ വിവിധ റോഡുകളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, ബാനറുകൾ, ബങ്ക്, സാധന സാമഗ്രികൾ, ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന മറ്റ‌് വസ്തുക്കൾ, അനധികൃത ഇറക്കി കെട്ടലുകൾ എന്നിവ അടിയന്തരമായി നീക്കംചെയ്യണം. അല്ലാത്തപക്ഷം ഇത്തരം കൈയേറ്റങ്ങൾ, പരസ്യം സ്ഥാപിച്ച ഏജൻസി, സ്വകാര്യവ്യക്തി, സ്ഥാപനങ്ങൾ എന്നിവർക്കെതിരെ സ്റ്റേറ്റ് ഹൈവേ പ്രൊട്ടക്ഷൻ ആക്ട‌്പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും നീക്കംചെയ്യാനുള്ള ചെലവ‌് ബന്ധപ്പെട്ടവരിൽനിന്ന് ഈടാക്കുമെന്നും അസി. എക്‌സിക്യൂട്ടീവ് (റോഡ‌്സ‌്) വിഭാഗം എൻജിനിയർ അറിയിച്ചു.
പ്രധാന വാർത്തകൾ
Top