20 September Thursday

ബിജെപി രാജ്യത്തിന്റെ തകർച്ചക്ക‌് വഴിയൊരുക്കുന്നു: കെ ജെ തോമസ‌്

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018

കാഞ്ഞിരപ്പള്ളി സാംസ‌്കാരിക സമിതി സംഘടിപ്പിച്ച സാംസ‌്കാരികോത്സവത്തിന്റെ സമാപനം ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ ഉദ്‌ഘാടനം ചെയ്യുന്നു

 കാഞ്ഞിരപ്പള്ളി

ബിജെപി പണംകൊടുത്ത് രാഷ്ട്രീയം കളിക്കുകയാണെന്ന് ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് പറഞ്ഞു. രാജ്യത്തെ പുറകോട്ടുനയിക്കുന്ന ഇവർ രാജ്യത്തിന്റെ തകർച്ചയ്ക്ക് വഴിയൊരുക്കുകയാണ‌്.
കാഞ്ഞിരപ്പള്ളി സാംസ‌്കാരിക സമിതി സംഘടിപ്പിച്ച ഒരാഴ്ച നീണ്ടു നിന്ന സാംസ‌്കാരികോത്സവത്തിന്റെ സമാപനം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാംസ‌്കാരിക സദസ്സുകൾ നാട്ടിൽ ഉയർന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ലോകത്തിലുണ്ടായ നേട്ടങ്ങൾ ശാസ്ത്രവിജയത്തിന്റെ ഭാഗമാണ്. രാജ്യത്തുണ്ടായ നേട്ടങ്ങൾ ഇപ്പോഴത്തെ ഭരണനേതാക്കൾ കുറച്ചുകാട്ടുകയാണെന്നും കെ ജെ തോമസ് പറഞ്ഞു. 
സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ രാജേഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, പി എൻ പ്രഭാകരൻ, വി പി ഇബ്രാഹീം, വി പി ഇസ്മയിൽ, അഡ്വ. പി ഷാനവാസ്, പ്രൊഫ. മ്യൂസ് മേരി ജോർജ്, ഡോ. ടി എം ഗോപിനാഥപിള്ള, പഞ്ചായത്തുപ്രസിഡന്റുമാരായ ഷക്കീലാ നസീർ (കാഞ്ഞിരപ്പള്ളി), എം പി സുമംഗലാദേവി (എലിക്കുളം), ടി എസ് കൃഷ്ണകുമാർ (എരുമേലി) എന്നിവർ സംസാരിച്ചു. സജിൻ വി വട്ടപ്പള്ളി സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
Top