20 October Saturday

ഉദുമ@ 605.50 കോടി

മുഹമ്മദ് ഹാഷിംUpdated: Wednesday May 16, 2018

  കാസർകോട് 

എൽഡിഎഫ് സർക്കാരിന് രണ്ട് വർഷം പൂർത്തിയാകുമ്പോൾ ഉദുമ നിയോജക മണ്ഡലത്തിൽ 605.50 കോടി രൂപയുടെ വികസന പ്രവർത്തനം.  
പൂർത്തിയായ പദ്ധതികളും പ്രവർത്തനം  നടക്കുന്നവയും ഇവയിലുണ്ട്. ബേഡഡുക്ക, കുറ്റിക്കോൽ പഞ്ചായത്തുകളിൽ അനുവദിച്ചത് 300 കോടിയിലധികം രൂപയുടെ വികസന പദ്ധതികളാണ്. മുളിയാർ, ദേലംപാടി പഞ്ചായത്തുകളിൽ 143 കോടി രൂപയുടെയും പുല്ലൂർ പെരിയയിൽ 21.50 കോടി രൂപയുടെയും വികസന പദ്ധതികളുണ്ട്. ചെമ്മനാട്, ഉദുമ, പള്ളിക്കര പഞ്ചാത്തുകളിലായി 208 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. 
കിഫ്ബി മുഖേന 100 കോടിയിലധികം രൂപയുടെ  പദ്ധതികൾ നടക്കുന്നുണ്ട്. സ്കൂളുകൾ ഹൈടെക്കാക്കാൻ കോടികളാണ് അനുവദിച്ചത്. 
നെല്ലും പച്ചക്കറിയും സമൃദ്ധമായ മണ്ഡലത്തെ സമ്പൂർണ തരിശ് രഹിതമാക്കും.  അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകളിൽ വലിയ മുന്നേറ്റമാണ് മണ്ഡലത്തിലുണ്ടായതെന്ന് കെ കുഞ്ഞിരാമൻ എംഎൽഎ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top