23 September Sunday

ക്ഷേമനിധി ആനുകൂല്യ വിതരണം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018

 

അമ്പലപ്പുഴ
കർഷകത്തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡു വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും വിവിധ ക്ഷേമ ആനുകൂല്യങ്ങളുടെ വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ നിർവഹിച്ചു. മുഴുവൻ വിഷയങ്ങൾക്കും  പ്ലസ് വാങ്ങിയ 80 പേരുൾപ്പടെ 343 വിദ്യാർഥികൾക്കായി ആറു ലക്ഷത്തിൽപ്പരം രൂപയാണ് വിതരണം ചെയ‌്തത്. ഒപ്പം പ്രസവ ധനസഹായമായി നാലു പേർക്ക് 15,000 രൂപ വീതവും റിട്ടയർമെന്റ് ആനുകൂല്യമായി രണ്ടു പേർക്ക് 11,000 രൂപ വീതവും വിതരണം ചെയ‌്തു. ഈ ഇനത്തിൽ രണ്ട‌് കോടിയോളം രൂപയുടെ റിട്ടയർമെന്റ‌് ആനുകൂല്യം 2016﹣17 വർഷത്തിൽ വിതരണം ചെയ‌്തു. കാലവർഷക്കെടുതി കണക്കിലെടുത്ത് ഈ വർഷത്തെ ആനുകൂല്യങ്ങൾ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിലെത്തിയാകും വിതരണം ചെയ്യുക. 
 പറവൂർ ഇ എം എസ് ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ ക്ഷേമനിധി ബോർഡ് ചെയർമാൻ പി കെ കൃഷ‌്ണൻ അധ്യക്ഷനായി. കെഎസ‌്‌കെടിയു ജില്ലാ സെക്രട്ടറി എം സത്യപാലൻ, ബികെഎംയു ജില്ലാ സെക്രട്ടറി ആർ അനിൽ കുമാർ, കെകെടിഎഫ് എസ‌്ടിയു ജില്ലാ സെക്രട്ടറി കെ ബഷീർ, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുവർണ പ്രതാപൻ, വൈസ് പ്രസിഡന്റ് വി കെ വിശ്വനാഥൻ എന്നിവർ സംസാരിച്ചു. വെൽഫെയർ ഫണ്ട് ഓഫീസർ വി ബിജു സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
Top