23 April Monday

പഴശ്ശി ശങ്കരവർമരാജ സംഗീത പുരസ്കാരം ഗുരു ചേമഞ്ചേരിക്ക‌്സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Apr 15, 2018

പഴശ്ശി ശങ്കരവർമരാജ സംഗീത പുരസ്കാരം ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് ആരോഗ്യമന്ത്രി കെ കെ ശൈലജ സമ്മാനിക്കുന്നു.

മട്ടന്നൂർ> പഴശ്ശി രാജ അനുസ്മരണ വേദിയുടെ പഴശ്ശി ശങ്കരവർമരാജ സംഗീത പുരസ്കാരം ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് ആരോഗ്യമന്ത്രി കെ കെ ശൈലജ സമ്മാനിച്ചു. മുഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് അധ്യക്ഷനായി. കൃഷ്ണകുമാർ കണ്ണോത്ത്, കാഞ്ഞങ്ങാട് ടി പി ശ്രീനിവാസൻ, ശൈലജ തമ്പുരാൻ, പ്രൊഫ. കെ കുഞ്ഞികൃഷ്ണൻ, അജിത്ത് പറമ്പത്ത്, സിനി രാംദാസ്, ഡോ. ഹേമലത എന്നിവർ സംസാരിച്ചു. എസ് നവനീത് കൃഷ്ണന്റെ വയലിൻ കച്ചേരിയുമുണ്ടായി. 
 
 
പ്രധാന വാർത്തകൾ
Top