20 September Thursday

ആസിഫ: രോഷാഗ്നിയായി ബാലസംഘത്തിന്റെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday Apr 15, 2018

ബാലസംഘത്തിന്റെ നേതൃത്വത്തിൽ കൽപ്പറ്റയിൽ നടന്ന പ്രതിഷേധ കൂട്ടായ്മ

കൽപ്പറ്റ , ജമ്മു കാശ്മീരിൽ പിഞ്ചുബാലിക അസീഫയെ ക്ഷേത്രത്തിനകത്ത് ബലാത്സംഘം ചെയ്തു കൊലപെടുത്തിയതിൽ രോഷാഗ്നി ഉയർത്തി ബാലസംഘം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രതിഷേധകൂട്ടായ്മ. മക്കളെപോലും തിരിച്ചറിയാൻ പറ്റാത്ത നരാധമൻമാരുടെ കൊടും ്രകൂരതയിൽ കുഞ്ഞുങ്ങൾക്ക് കാലവാലാളാകാൻ പൊതുസമൂഹമ ശക്തമായി പ്രതികരിക്കണമെന്ന് പ്രഖ്യാപിച്ചാണ് ബാലസംഘം പ്രകടനും പ്രതിഷേധകൂട്ടായ്മയും നടത്തിയത്. ആസിഫാ... നീ ഞങ്ങളോട് പറയുന്നത് എന്ന സന്ദേശം ഉയർത്തിയും  'ആസിഫാ നീ എന്റെ കൂട്ടുകാരി' എന്ന് പാട്ടുപാടിയും അസീഫയുടെ പൊള്ളുന്ന ഓർമകൾ നെഞ്ചേറ്റി കത്തുന്ന ചൂടിലും നിരവധി കുട്ടികളാണ് കൽപ്പറ്റ ടൗണിൽ നടന്ന പ്രകടനത്തിൽ പങ്കാളികളായത്. 
അനന്തവീര ടാക്കിസിന് സമീപം സമാപിച്ച പ്രതിഷേധകൂട്ടായ്മയിൽ അഫീസയുടെ ഓർമകളുടെ ജ്വാലക്ക് പ്രതീകാത്മകമായി മെഴുകുതിരി  തെളിയിച്ചു.  ബാലസംഘം പ്രവർത്തകർക്കൊപ്പം യാത്രക്കാരും പ്രതിഷേധത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചു. ബാലസംഘം സമസ്ഥാന എകിസിക്യൂട്ടിവ് അംഗം ടി ബി സുരേഷ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. 
ബാലസംഘം ജില്ലാ പ്രസിഡന്റ് അലീന ജോയ് അധ്യക്ഷയായി. കെ മുഹമ്മദലി, ജിജീഷ് കോട്ടത്തറ, ശ്രുതിമോൾ, ഷിജു, ശ്രവ്യബാബു, രവീന്ദ്രൻ കരണി, അരവിന്ദൻ പൊന്നട എന്നിവർ സംസാരിച്ചു. ബാലസംഘം ജില്ലാ സെക്രട്ടറി എൻ എസ് വൈഷ്ണവി സ്വാഗതം പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top