Top
22
Thursday, February 2018
About UsE-Paper

നിറഞ്ഞു മധുരസ്മൃതികൾ; ചിറകടിച്ചുയർന്നു നീലക്കുയിൽ

Thursday Feb 15, 2018
വെബ് ഡെസ്‌ക്‌
തിരുവനന്തപുരം > പി ഭാസ്കരന്റെയും നീലക്കുയിലിന്റെയും മധുരസ്മരണകളുമായി തലസ്ഥാനം. നീലക്കുയിൽ ചിത്രത്തിന്റെ 64‐ാം വാർഷികാഘോഷ വേദിയിൽ ഓർമകളുടെ അഭ്രപാളിയിൽ വിരിഞ്ഞു സുഗന്ധം പരത്തും സ്മൃതിപ്പൂക്കൾ. വൈലോപ്പിള്ളി സംസ്കൃതിഭവനിൽ നവീകരിച്ച രാകേന്ദു ഓപ്പൺ എയർ ഓഡിറ്റോറിയമാണ് ആഘോഷത്തിന് വേദിയായത്.
 
നവീകരിച്ച രാകേന്ദു ഓപ്പൺ എയർ ഓഡിറ്റോറിയം സാംസ്കാരിക മന്ത്രി എ കെ ബാലൻ ഉദ്ഘാടനംചെയ്തു. കെ മുരളീധരൻ എംഎൽഎ അധ്യക്ഷനായി. തുടർന്ന്  ഭാസ്കരൻ മാസ്റ്റർ സാംസ്കാരിക വേദിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. നീലക്കുയിൽ പുരസ്കാരം നടൻ നെടുമുടി വേണുവിനും ഭാസ്കരൻ മാസ്റ്റർ പുരസ്കാരം പൂവച്ചൽ ഖാദറിനും മന്ത്രി സമ്മാനിച്ചു. വൈലോപ്പിള്ളി സംസ്കൃതിഭവൻ സെക്രട്ടറി എം ആർ ജയഗീത, കെ ചന്ദ്രിക, എം ആർ തമ്പാൻ, നീലക്കുയിലിൽ അഭിനയിച്ച വിപിൻ മോഹൻ എന്നിവർ സംസാരിച്ചു. ഭാസ്കരൻ മാസ്റ്ററുടെ ഭാര്യ ഇന്ദിരയെ ചടങ്ങിൽ ആദരിച്ചു. പി ജയചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് വയലാർ സാംസ്കാരിക വേദിയുടെ ഗാനാഞ്ജലിയും ഉണ്ടായി