14 August Tuesday

കള്ളാര്‍ പഞ്ചായത്തിലേക്ക് വന്‍ ബഹുജനമാര്‍ച്ച്

വെബ് ഡെസ്‌ക്‌Updated: Thursday Feb 15, 2018

കള്ളാര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സിപിഐ എം രാജപുരം ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ ഏരിയാസെക്രട്ടറി എം വി കൃഷ്ണന്‍ ഉദ്ഘാടനംചെയ്യുന്നു.

രാജപുരം > അധികൃതരുടെ അനാസ്ഥയ്ക്കെതിരെ കള്ളാര്‍ പഞ്ചായത്തിലേക്ക് വന്‍ ബഹുജനമാര്‍ച്ചും ധര്‍ണയും. വിവിധ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം രാജപുരം ലോക്കല്‍ കമ്മിറ്റി നേതൃത്വത്തിലായിരുന്നു മാര്‍ച്ചും ധര്‍ണയും. 
പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും വെള്ളം എത്തിക്കാന്‍ പി കരുണാകരന്‍ എംപി മുന്‍കൈ എടുത്ത് എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി ആറ് കോടിയിലധികം രൂപ ഉപയോഗിച്ച് പെരുമ്പള്ളിയില്‍ 2014-ല്‍ നിര്‍മാണം ആരംഭിച്ച കുടിവെള്ള പദ്ധതി നാല് വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല. ഇതോടൊപ്പം മാനസിക വൈകല്യങ്ങള്‍ ഉള്ള കുട്ടികള്‍ക്ക് പഠിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച ബഡ്സ്  സ്കൂളിന് കെട്ടിടം നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയിട്ടും പൂര്‍ത്തിയാക്കിയില്ല. ഗ്രാമീണ റോഡുകള്‍ തകര്‍ന്ന് ഗതാഗതക്ഷമമല്ലാതയായി. എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് ഭവനപദ്ധതിയും പഞ്ചായത്ത് അട്ടിമറിക്കുന്നു.
സിപിഐ എം ഏരിയാ സെക്രട്ടറി എം വി കൃഷ്ണന്‍ ധര്‍ണ ഉദ്ഘാടനംചെയ്തു. എ കെ രാജേന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം ഒക്ളാവ് കൃഷ്ണന്‍, ഏരിയാ കമ്മിറ്റിയംഗങ്ങളായ പി കെ രാമചന്ദ്രന്‍, ഷാലുമാത്യു, കള്ളാര്‍ ലോക്കല്‍ സെക്രട്ടറി എ ജെ തോമസ്, പഞ്ചായത്ത് അംഗം  ജിനേഷ് എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി ജോഷി ജോര്‍ജ് സ്വാഗതം പറഞ്ഞു.  
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top