Top
19
Sunday, November 2017
About UsE-Paper

കണ്ണൂര്‍ നഗരത്തില്‍ 5 പാര്‍ക്കുകള്‍; സൈക്കിള്‍ പാതകള്‍

Tuesday Nov 14, 2017
വെബ് ഡെസ്‌ക്‌
വട്ടപ്പൊയിലില്‍ നിര്‍മിക്കുന്ന പാര്‍ക്കിന്റെ രൂപരേഖ
കണ്ണൂര്‍ > കണ്ണൂര്‍ നഗരത്തില്‍ അമൃത് പദ്ധതി പ്രകാരം അഞ്ച് പുതിയ പാര്‍ക്കുകള്‍ വരുന്നു. രണ്ട് പാര്‍ക്കുകളുടെ നവീകരണം ഉള്‍പ്പെടെ ഏഴ് പാര്‍ക്കുകളുടെ പ്രവൃത്തിയുടെ ഡീറ്റെയ്ല്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ടിന് കോര്‍പറേഷന്‍ കൌണ്‍സില്‍ യോഗം അനുമതി നല്‍കി. മാച്ചേരി ഡിവിഷനിലെ വട്ടപ്പൊയില്‍ (1,40,53376),അവേര (41,06184രൂപ), കാപ്പാട് ശിശുമന്ദിരം പരിസരം(41,18,855), പയ്യാമ്പലം കടല്‍ത്തീരം (45,02591), ആനക്കുളം (24,18960) എന്നിങ്ങനെയാണ് പുതിയ പാര്‍ക്കുകള്‍. രാജേന്ദ്രനഗര്‍ പാര്‍ക്കിന്റെ നവീകരണത്തിന് 59,08348 രൂപയും എസ്എന്‍ പാര്‍ക്ക് നവീകരണത്തിന് 1,10,19261 രൂപയും വകയിരുത്തിയിട്ടുണ്ട്. 
മട്ടന്നൂര്‍ വിമാനത്താവളത്തിന്റെ ഭാഗമായുള്ള ദേശീയപാതക്കരികിലാണ് വട്ടപ്പൊയിലിലെ പാര്‍ക്ക് നിര്‍മിക്കുക. ആംഫി തിയേറ്റര്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഗ്ളാസ് ഹൌസ്, ഔഷധസസ്യങ്ങള്‍, ടോയ്ലെറ്റ് ബ്ളോക്ക് എന്നിവയാണ് വട്ടപ്പൊയിലിലെ പാര്‍ക്കില്‍ ഉണ്ടാവുക. ഏതാണ്ട് സമാനമായ സൌകര്യങ്ങളാണ് മറ്റ് പാര്‍ക്കുകളിലും ഉണ്ടാവുക. 
നഗരത്തിലെ നടപ്പാതകളുടെ നവീകരണത്തിനും സൈക്കിള്‍പാതക്കുമായി 7.50 കോടിയുടെ പദ്ധതിക്കും കൌണ്‍സില്‍ യോഗം അംഗീകാരം നല്‍കി. പുതിയ ബസ്സ്റ്റാന്‍ഡില്‍നിന്ന് ആരംഭിച്ച് പ്രഭാത് ജങ്ഷന്‍ വഴി കന്‍ഡോണ്‍മെന്റ് ഏരിയയിലൂടെ പയ്യാമ്പലത്ത് അവസാനിക്കുന്നതാണ് സൈക്കിള്‍ പാത. ചൊവ്വാഴ്ച ചേരുന്ന സംസ്ഥാനതല ടെക്നിക്കല്‍ കമ്മിറ്റിയില്‍ പദ്ധതികള്‍ക്ക് അംഗീകാരമാകും. തുടര്‍ന്ന് ടെന്‍ഡര്‍ നടപടി ആരംഭിക്കും. ഒരുവര്‍ഷത്തിനകം പദ്ധതികള്‍ പൂര്‍ത്തിയാക്കും. യോഗത്തില്‍ മേയര്‍ ഇ പി ലത അധ്യക്ഷയാകും.