19 November Monday

കാൻ ആലപ്പി നിരീക്ഷണ റിപ്പോർട്ട‌് കൈമാറി

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018

റാപ്പിഡ് ഫ്ലഡഡ് അസസ‌്മെന്റ‌് റിപ്പോർട്ട് മന്ത്രി ടി എം തോമസ് ഐസക്കിന് ഡോ. എൻ സി നാരായണൻ സമർപ്പിക്കുന്നു

 

ആലപ്പുഴ
കുട്ടനാട് മേഖലയിൽ ഐഐടി മുംബൈ, കില, കാൻ ആലപ്പി എന്നിവർ സംയുക്തമായി നടത്തിയ റാപ്പിഡ് ഫ്ലഡഡ് അസസ‌്മെന്റ‌് റിപ്പോർട്ട് മന്ത്രി ടി എം തോമസ് ഐസക്കിന് ഡോ. എൻ സി നാരായണൻ സമർപ്പിച്ചു. 
പ്രളയബാധിത പ്രദേശങ്ങളിലെ വീടുകളുടെയും സ്ഥാപനങ്ങളുടെയും നാശനഷ്ടങ്ങൾ,ശുചീകരണപ്രവർത്തനം, പ്രളയബാധിത പ്രദേശങ്ങളിൽ ഉണ്ടാകാൻ ഇടയുള്ള രോഗങ്ങളുടെ വ്യാപന തോത‌്, ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളും സ്ഥാപനങ്ങളും എന്നിവയുടെ വിശദവിവരമാണ‌് റിപ്പോർട്ടിലുള്ളത‌്. ദുരന്തനിവാരണ മാനേജ‌്മെന്റ‌് വിദഗ്ധർ, സിവിൽ എൻജിനീയർമാർ, മെഡിക്കൽ വിദഗ്ധർ, ആർക്കിടെക‌്റ്റുകൾ എന്നിവരുടെ സഹായത്തോടെയാണ‌് റിപ്പോർട്ട‌് തയ്യാറാക്കിയത‌്. 
പൊതുസ്ഥാപനങ്ങളിലെ സാമൂഹ്യസാമ്പത്തിക സർവേയിൽ പത്ത് പഞ്ചായത്തുകളിൽ നിന്നായി 123 പൊതുസ്ഥാപനങ്ങളെ പഠനത്തിനു വിധേയമാക്കി. ഐഐടി മുംബൈ സിവിൽ വിഭാഗം മേധാവി ടി ഐ എൽദോ, കിലാ ഡയറക്ടർ ജോർജ‌് ഇളമൺ, കൗൺസിലർ എം ആർ പ്രേം എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top