Top
23
Thursday, November 2017
About UsE-Paper
തദ്ദേശീയ ജനതയുടെ അവകാശ പ്രഖ്യാപന വാര്‍ഷികം

ആദിവാസി ഭൂമിവിഭവംഅറിവ് സംരക്ഷണ പ്രവര്‍ത്തനം തുടങ്ങി

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌
തദ്ദേശീയ ജനതയുടെ അവകാശ പ്രഖ്യാപന റാലി

 

പാലക്കാട് > ആദിവാസികള്‍ക്ക് അര്‍ഹമായ ഭൂമിയുടെയും തലമുറകള്‍കൈമാറിയ കലസാംസ്കാരംവൈദ്യംഭക്ഷണംഭാഷവിഭവങ്ങള്‍മറ്റ് പാരമ്പര്യ അറിവുകളുടെയും സംരക്ഷണം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച്  ജില്ലയില്‍ തദ്ദേശീയ ജനതയുടെ അവകാശ പ്രഖ്യാപനവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് തുടക്കമായി. 2007ല്‍ ഐക്യരാഷ്ട്രസഭ നടത്തിയ പ്രഖ്യാപനത്തിന്റെ 10ാം വാര്‍ഷികത്തിന്റെ ഭാഗമായി പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ ആദിവാസി കോളനികളില്‍ അടിസ്ഥാന വികസന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും  തുടക്കമിട്ടു. പാലക്കാട്് പട്ടികവര്‍ഗ വികസന ഓഫീസിനു കീഴിലെ തെരഞ്ഞെടുത്ത 102 കോളനികള്‍  കേന്ദ്രീകരിച്ചും  അട്ടപ്പാടിയിലെ 192 കോളനികളിലും തുടര്‍പ്രവര്‍ത്തനം നടത്തും.
ചിറ്റൂര്‍ താലൂക്കിലെ അഞ്ച് കോളനികളില്‍ അഡീഷണല്‍ ട്രൈബല്‍ സബ് പ്ളാന്‍ (എടിഎസ്പി) പ്രകാരം പൂര്‍ത്തിയാക്കിയ കുടിവെള്ളപദ്ധതികളുടെ ഉദ്ഘാടനം സ്രാമ്പിനെടുമ്പാറ കോളനിയില്‍ കെ കൃഷ്ണന്‍കുട്ടി എംഎല്‍എ നിര്‍വഹിച്ചു. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റ് എ കെ ബബിത അധ്യക്ഷയായി. ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ പി കെ സുരേഷ്കുമാര്‍ നേതൃത്വം നല്‍കി. പുതുപ്പരിയാരം  പഞ്ചായത്ത് മുല്ലക്കര എസ് ടി കോളനിയില്‍ ജില്ലാ പഞ്ചായത്ത് ട്രൈബല്‍ സബ് പ്ളാന്‍ പ്രകാരം നടപ്പാക്കുന്ന കുടിവെള്ളപദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത്  ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദുസുരേഷ് നിര്‍വഹിച്ചു.  പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ പ്രസന്നകുമാരി അധ്യക്ഷയായി. 
പുതുശേരി പഞ്ചായത്തിലെ ഒമ്പതു കുടുംബങ്ങള്‍ക്ക് പട്ടികവര്‍ഗ വികസന വകുപ്പ് ഏറ്റെടുത്ത് നല്‍കിയ 25 സെന്റ് മുതല്‍ ഒരു ഏക്കര്‍വരെയുളള ‘ഭൂമിയുടെ ആധാരത്തിന്റെ പകര്‍പ്പ് വിതരണം ചെയ്തു. 18 കുടുംബങ്ങള്‍ക്ക് വനാവകാശ രേഖ നല്‍കി. പെരുമാട്ടി, എരുത്തേമ്പതി, മുതലമട, പുതുപ്പരിയാരം, പുതുശേരി പഞ്ചായത്തുകളിലെ ആറ് സ്പോര്‍്ട്സ് ക്ളബുകള്‍ക്ക് സ്പോര്‍ട്സ്കിറ്റും വിതരണം ചെയ്തു.
അയിലൂര്‍ പ്രീമെട്രിക് ഹോസ്റ്റല്‍നിര്‍മാണത്തിന് സ്വകാര്യവ്യക്തി വിട്ടുനല്‍കുന്ന 30സെന്റ്  പട്ടികവര്‍ഗ വികസന വകുപ്പിനു കൈമാറി. അട്ടപ്പാടി ഷോളയൂര്‍ പഞ്ചായത്തിലെ മട്ടത്തുകാട് കോളനിയിലെ 25 കുടുംബങ്ങള്‍ക്ക് 1000 ലിറ്ററിന്റെ വാട്ടര്‍ടാങ്കും വിതരണം ചെയ്തു. അട്ടപ്പാടി മേഖലയിലെ 192 ഊരുകളിലേയും മൂപ്പന്മാരെ  ഉള്‍പ്പെടുത്തി അവകാശ സംരക്ഷണ പ്രഖ്യാപനസന്ദേശം ഉള്‍ക്കൊള്ളുന്ന ശില്‍പ്പശാലയും അഗളിയില്‍ അവകാശസംരക്ഷണറാലിയും നടത്തി.  ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശിവശങ്കരന്‍ ഉദ്ഘാടനം ചെയ്തു. കൂടാതെ ആദിവാസിമേഖലകളിലെ സ്കൂളുകളില്‍ അവകാശ പ്രഖ്യാപന പ്രതിജ്ഞ ചൊല്ലി. ഇതിനു പുറമെ  ഊരുകളില്‍ ലഹരിശുചിത്വപരിപാലനം വിഷയങ്ങളില്‍ എക്സൈസിന്റെയും ആരോഗ്യശുചിത്വമിഷന്‍ എന്നിവയുടെയും ആഭിമുഖ്യത്തില്‍  ബോധവല്‍ക്കരണവും തുടങ്ങി.