20 June Wednesday

ചെക്യേരി കോളനിയില്‍ അവകാശ പ്രഖ്യാപനവാര്‍ഷികം

വെബ് ഡെസ്‌ക്‌Updated: Thursday Sep 14, 2017

ഐക്യരാഷ്ട്രസഭ അവകാശ പ്രഖ്യാപനത്തിന്റെ ജില്ലാതല ഉദ്ഘാടനം കോളയാട് ചെക്യേരി കോളനിയില്‍ ഇ പി ജയരാജന്‍ എംഎല്‍എ നിര്‍വഹിക്കുന്നു.

 പേരാവൂര്‍ > തദ്ദേശീയ ജനതയുടെ അവകാശം സംബന്ധിച്ച്  ഐക്യരാഷ്ട്രസഭ അവകാശ പ്രഖ്യാപന വാര്‍ഷികത്തിന്റെ ജില്ലാതല ഉദ്ഘാടനം കോളയാട് ചെക്യേരി കോളനിയില്‍ ഇ പി ജയരാജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോളനികളെ മദ്യവിമുക്തമാക്കാന്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചെക്യേരി കോളനിയെ മാതൃകാ റസിഡന്‍ഷ്യല്‍ കോളനിയാക്കി മാറ്റാന്‍ കഴിയുമെന്ന് എംഎല്‍എ വ്യക്തമാക്കി. ചെക്യേരി കോളനിയില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷനായി. 

സുനിത കമല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പേരാവൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്ന, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി കെ സുരേഷ്ബാബു, കോളയാട് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുരേഷ്കുമാര്‍, അസിസ്റ്റന്റ് കലക്ടര്‍ കെ ആസിഫ്്, ഐസിഡിപി പ്രൊജക്ട് ഓഫീസര്‍ ജാക്വലിന്‍ ഷൈനി ഫെര്‍ണാണ്ടസ്, സയ്യിദ് നസിം, ഗീത ജയരാജ്, ടി കെ സജിത, അശോകന്‍ വള്ള്യാടന്‍ എന്നിവര്‍ സംസാരിച്ചു. 
മെഡിക്കല്‍ എന്‍ട്രന്‍സില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ സംസ്ഥാന തലത്തില്‍ പത്താംറാങ്ക് നേടിയ എം മനു, പി ആര്യ, പി എസ് ശ്രുതി എന്നിവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കി.  ഹാംലറ്റ് പദ്ധതിയില്‍ ചെക്യേരി കോളനിയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.
പ്രധാന വാർത്തകൾ
Top