Top
20
Tuesday, February 2018
About UsE-Paper

ബാനത്തെ കോളനിയില്‍ കലക്ടറും തുടികൊട്ടിപ്പാടി

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌
പട്ടികവര്‍ഗ വകുപ്പ് ബാനം കോളനിയില്‍ നടത്തിയ അവകാശ അവബോധ പ്രഖ്യാപനത്തിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങിനെത്തിയ കലക്ടര്‍ കെ ജീവന്‍ ബാബു തുടികൊട്ടുന്നു

 കാഞ്ഞങ്ങാട് > ഊരിന് ഉയിരായി കലക്ടറുടെ തുടിതാളം; ഐക്യരാഷ്ട്രസഭ തദ്ദേശീയ ജനതയുടെ അവകാശ അവബോധ പ്രഖ്യാപനത്തിന്റെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി, പട്ടികവര്‍ഗ വകുപ്പ് ബാനം കോളനിയില്‍ നടത്തിയ ജില്ലാതല ഉദ്ഘാടന ചടങ്ങിനെത്തിയ കലക്ടര്‍ കെ ജീവന്‍ ബാബുവിനെ ആദിവാസികള്‍ പാളത്തൊപ്പിയും തുടിയും സമ്മാനിച്ചാണ് വരവേറ്റത്. 

കലക്ടറാകട്ടെ തലയില്‍ പാളത്തൊപ്പിയണിഞ്ഞ് തുടികൊട്ടി ആദിവാസികള്‍ക്കൊപ്പം ചുവടുവച്ചതോടെ പരിപാടിക്ക് ഉത്സവ പ്രതീതിയുമായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. കലക്ടര്‍ ജീവന്‍ബാബു അധ്യക്ഷനായി. ബ്ളോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍, പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിക്കണ്ണന്‍, പട്ടികവര്‍ഗ വകുപ്പ് ഉപദേശക സമിതി അംഗം ഒക്ളാവ് കൃഷ്ണന്‍, ടി പി ഉഷ, രാധ വിജയന്‍, പി തങ്കമണി, ജില്ലാ പട്ടികവര്‍ഗ ഓഫീസര്‍ പി ടി അനന്തകൃഷ്ണന്‍, എ ബാബു, ബാനം കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
* കാഞ്ഞങ്ങാട് നഗരസഭ പരിപാടി അത്തിക്കോത്ത് എ സി നഗര്‍ കോളനിയില്‍ ഊരുമൂപ്പന്‍ കെ ആര്‍ കൊട്ടന്‍ ഉദ്ഘാടനം ചെയ്തു. രാജന്‍ അത്തിക്കോത്ത് അധ്യക്ഷനായി. നാരായണന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗോപന്‍ ആരോഗ്യ ക്ളാസെടുത്തു. കൊട്ടന്‍, എലുമ്പിച്ചി, കാരിച്ചി, പൊന്നു എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. വിമല എടമുണ്ട,ലീല എന്നിവര്‍ സംസാരിച്ചു. * എണ്ണപ്പാറ കോളനിയില്‍ എരയി മൂപ്പന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം ബിന്ദു അധ്യക്ഷയായി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മോഹനന്‍ ക്ളാസെടുത്തു.