18 November Sunday

ചെങ്ങന്നൂരിന‌് നവ്യാനുഭവമേകി മെഗാ തിരുവാതിര

സ്വന്തം ലേഖകൻUpdated: Tuesday Aug 14, 2018

സരസ‌്മേളയുടെ ഭാഗമായി ചെങ്ങന്നൂർ ക്രിസ‌്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടന്ന മെഗാ തിരുവാതിര

ചെങ്ങന്നൂർ
‘വീര വിരാട കുമാര വിഭോ’ എന്ന പാട്ടിന‌് ആയിരത്തിലേറെ കുടുംബശ്രീ വനിതകൾ ചുവടുവച്ചതോടെ ചെങ്ങന്നൂരിന്റെ കലാരംഗത്ത് അത‌് പുതിയ ചരിത്രമെഴുതി.  സരസ‌്മേളയുടെ ഭാഗമായാണ‌് ക്രിസ‌്ത്യൻ കോളേജ് ഗ്രൗണ്ടിൽ മെഗാ തിരുവാതിര അരങ്ങേറിയത‌്. 
വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ അംഗങ്ങളോടൊപ്പം ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ സുധാമണി, ബുധനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ‌്പലത മധു, നഗരസഭ കൗൺസിലർമാരായ ശ്രീകല, ദേവി, സിഡിഎസ് പ്രസിഡന്റുമാർ തുടങ്ങിയവരും ചുവടുകൾവച്ചു. പകൽ മൂന്നിന്  ട്രയൽ നടന്നു. പത്തു മുതൽ അറുപത്തിയെട്ടു വയസുവരെയുള്ളവർ  തിരുവാതിരയിൽ പങ്കുചേർന്നു.  സരസ‌് സ്വാഗതസംഘം ചെയർമാൻ സജി ചെറിയാൻ എംഎൽഎ ഉദ‌്ഘാടനം ചെയ‌്തു. മാവേലിക്കര ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ‌് കെ രഘു പ്രസാദ് അധ്യക്ഷനായി. ഖാദി ബോർഡ് വൈസ് ചെയർമാൻ ശോഭന ജോർജ‌് മുഖ്യാതിഥിയായി. ചെങ്ങന്നൂർ ബ്ലോക്കു പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി വിവേക്, ജി കൃഷ്ണകുമാർ, പി ആർ വിജയകുമാർ, അശ്വതി, വിജേദ് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top