14 November Wednesday

നേതൃയോഗം: ഡിസിസി പ്രസിഡന്റിന‌് വിമർശം

സ്വന്തം ലേഖകൻUpdated: Tuesday Aug 14, 2018
 
ആലപ്പുഴ
ഡിസിസി പ്രസിഡന്റിന്റെ കഴിവുകേടും പക്ഷപാതവും എടുത്തുപറഞ്ഞ‌് കോൺഗ്രസ‌് ജില്ലാനേതൃയോഗത്തിൽ വിമർശം. പ്രസിഡന്റ‌് എം ലിജു മറുപടി പറയാൻ എഴുന്നേറ്റെങ്കിലും മറുപടി സത്യസന്ധമായിരിക്കണമെന്ന‌് ആവശ്യപ്പെട്ട‌് ചില ഭാരവാഹികൾ  പ്രസംഗം തടസപ്പെടുത്തി. തുടർന്ന‌്  പല തീരുമാനങ്ങളും കൈക്കൊള്ളാനാകാതെ യോഗം അവസാനിപ്പിച്ചു. 
തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക‌് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസുകാരല്ലാത്തവരെ സ്ഥാനാർഥികളാക്കിയതിന്റെ പേരിൽ വിവിധ ഘടകങ്ങളിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി എടുത്തിരുന്നു. ഡിസിസി പ്രസിഡന്റിനോട‌് അടുപ്പമുള്ളവരെ മാത്രമാണ‌് പിന്നീട‌് തിരിച്ചെടുത്തതെന്നും ഇത‌് പക്ഷപാതപരമാണെന്നും ചിലർ വിമർശിച്ചു. 
കേരള കോൺഗ്രസ‌് എമ്മിന‌് രാജ്യസഭാസീറ്റ‌് അനുവദിച്ചതിനെതിരെ പ്രകടനം നടത്തുകയും ഉമ്മൻചാണ്ടിയുടെ ചിത്രത്തിൽ കരിഓയിൽ ഒഴിക്കുകയും ചെയ‌്തവർ പ്രസിഡന്റിനൊപ്പമുള്ളവരാണെന്നും അംഗങ്ങൾ ആരോപിച്ചു. ആലപ്പുഴ നഗരസഭയിലെ കോൺഗ്രസ‌് ഭരണവുമായി ബന്ധപ്പെട്ട തമ്മിലടി പരിഹരിക്കാത്തത‌്  പ്രസിഡന്റിന്റെ കഴിവുകേടാണെന്നും ചിലർ കുറ്റപ്പെടുത്തി.
പ്രധാന വാർത്തകൾ
Top