20 September Thursday

ആശുപത്രിയിലെ കരാർ ജീവനക്കാർ പണിമുടക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018
കോഴിക്കോട‌്
മിനിമം കൂലിയും മറ്റാനുകൂല്യങ്ങളും നൽകാത്തതിൽ പ്രതിഷേധിച്ച‌് ബേബി മേമ്മോറിയൽ ആശുപത്രിയിലെ കരാർ ജീവനക്കാർ സൂചനാ പണിമുടക്ക‌് നടത്തി. രാവിലെ ഏഴ‌് മുതൽ രാത്രി എട്ട‌് വരെയായിരുന്നു പണിമുടക്ക‌്. ജില്ലാ പ്രൈവറ്റ‌് ഹോസ‌്പിറ്റൽ ആൻഡ‌് മെഡിക്കൽ ഷോപ്പ‌് വർക്കേഴ‌്സ‌് യൂണിയൻ(സിഐടിയു) ആഭിമുഖ്യത്തിലായിരുന്നു സമരം. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ‌്ഘാടനംചെയ‌്തു. യൂണിയൻ പ്രസിഡന്റ‌് ടി ദാസൻ, ട്രഷറർ കെ ഭാഗ്യരതി, സിഐടിയു ജില്ലാ പ്രസിഡന്റ‌് വി പി കുഞ്ഞികൃഷ‌്ണൻ, പി എ ചന്ദ്രശേഖരൻ, സി പി സുലൈമാൻ ‌എന്നിവർ സംസാരിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി കെ വേലായുധൻ സ്വാഗതം പറഞ്ഞു. സമരത്തെ അഭിവാദ്യം ചെയ്യാൻ വിവിധ സംഘടനകൾ  എത്തിയെങ്കിലും ആശുപത്രി ഗേറ്റിൽ പൊലീസ‌് തടഞ്ഞു. തുടർന്ന‌് സംഘടന പ്രതിനിധികൾ ആശുപത്രി കോമ്പൗണ്ടിൽ കടന്ന‌് സമരത്തെ അഭിവാദ്യംചെയ‌്തു. 
അനാവശ്യമായ സമരമാണിതെന്ന‌് ബേബി മെമ്മോറിയൽ ആശുപത്രി മാനേജ‌്മെന്റ‌് വാർത്താക്കുറിപ്പിൽ പറഞ്ഞു. ക്‌ളീനിങ‌് ജോലി കോൺട്രാക്ട് ലേബർ റെഗുലേഷൻ ആൻഡ് അബോളിഷൻ ആക്ട് പ്രകാരം രണ്ട‌് കോൺട്രാക്ടർമാർക്ക‌് സ്‌ക്വയർ  ഫീറ്റ് അടിസ്ഥാനത്തിൽ ഒരുവർഷത്തേക്ക് കരാർ നൽകിയതാണ്. അതിൽ ഒരു കരാറുകാരന്റെ കീഴിലുള്ള തൊഴിലാളികളാണ് സമരംചെയ്യുന്നത്. ഇവരുടെ ജോലി, സമയം, ശമ്പളം, എന്നിവ നിശ‌്ചയിക്കുന്നത‌് കരാറുകാരനാണ‌്.    ഈ തൊഴിലാളികളുമായി മാനേജ്മെന്റിന് നേരിട്ട് ഒരു ബന്ധവുമില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
 ജില്ലാ പ്രൈവറ്റ‌് ഹോസ‌്പിറ്റൽ ആൻഡ‌് മെഡിക്കൽ ഷോപ്പ‌് വർക്കേഴ‌്സ‌് യൂണിയൻ(സിഐടിയു) നേതൃത്വത്തിൽ ചൊവ്വാഴ‌്ച രാവിലെ ഇഖ‌്റ ആശുപത്രിയിൽ സമരം നടത്തും. സിഐടിയു ജില്ലാ സെക്രട്ടറി കെ കെ മമ്മു ഉദ‌്ഘാടനംചെയ്യും.
പ്രധാന വാർത്തകൾ
Top