15 October Monday

പാലം കടന്നെത്തിയ ദുരന്തം

സ്വന്തം ലേഖകൻUpdated: Tuesday Aug 14, 2018

അപകടത്തിൽ തകർന്ന വാഹനങ്ങളിൽ ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തുന്നു

 ചാത്തന്നൂർ

തിങ്കളാഴ‌്ച നാടുണർന്നത‌് അപകടവാർത്തയുടെ ഞെട്ടലുമായി. ദേശീയപാതയിൽ ഇത്തിക്കര പാലത്തിനു സമീപം പുലർച്ചെ കെഎസ‌്ആർടിസി സൂപ്പർ എക‌്സ‌്പ്രസും ചരക്ക‌ുലോറിയും കൂട്ടിയിടിച്ച‌് ഒരാൾ മരിച്ചെന്നായിരുന്നു ആദ്യവിവരം. എന്നാൽ, ഒരു മണിക്കൂറിനുള്ളിൽ മരണം മൂന്നായി ഉയർന്നു. വാഹനങ്ങൾ കൂട്ടിയിടിക്കുന്ന ഉഗ്ര ശബ്ദം കേട്ട‌് ഓടിയെത്തിയ സമീപവാസികളാണ‌് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത‌്. വാർത്ത കാട്ടുതീ പോലെ പടർന്നതോടെ കൂടുതൽ പേർ സ്ഥലത്തേക്ക‌്  എത്തിക്കൊണ്ടിരുന്നു. ചാത്തന്നൂർ പൊലീസും പരവൂരിൽനിന്ന‌് ഫയർഫോഴ‌്സുമെത്തിയതോടെ രക്ഷാപ്രവർത്തനത്തിന‌് ഗതിവേഗം പകർന്നു. അപകടത്തെതുടർന്ന‌് ദേശീയപാതയിൽ ഗതാഗതം മണിക്കൂറുകളോളം മുടങ്ങി. 
 ബസിൽ  നിലവിളി ഉയർന്നതോടെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തി. അപകടത്തിൽപെട്ട വാഹനങ്ങളിലെ ഡ്രൈവർമാരെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. ഇതിനിടെ കുതിച്ചെത്തിയ ഫയർഫോഴ്സുകാർ വാഹനം വെട്ടിപ്പൊളിച്ചാണ‌് ഇവരെ പുറത്തെടുത്തത്. 
ഒന്നര മണിക്കൂർ നീണ്ട അത്യധ്വാനത്തിനൊടുവിലാണ് ലോറി ഡ്രൈവർ ഗണേശനെ ക്യാബിനിൽനിന്നു പുറത്തെടുത്തത്. ബസ് കണ്ടക്ടർ ടി പി സുഭാഷ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. കെഎസ്ആർടിസി ഡ്രൈവർ അബ്ദുൾ അസീസും ലോറി ഡ്രൈവർ ഗണേശനും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.
പ്രധാന വാർത്തകൾ
Top