24 September Monday
എംഎൽഎയുടെ അലംഭാവം

നഗരത്തിൽ നരകയാത്ര

വെബ് ഡെസ്‌ക്‌Updated: Saturday Jul 14, 2018
ഏതുഭാഗത്തു നിന്നായാലും കോട്ടയത്തെത്തുന്നവർ നാഗമ്പടം വഴിയാകും കടന്നുപോകുക. ഇവിടെ റെയിൽവേ മേൽപാലം പണി ഒച്ചിഴയുന്നതു പോലെയാണ‌്.  മേൽപാലം കഴിഞ്ഞ‌് ബാക്കിയുള്ള ഇടുങ്ങിയ വഴിയിലൂടെയാണ‌് തിങ്ങിഞെരുങ്ങി വാഹനങ്ങൾ കടന്നുപോകുന്നത‌്. ഈ അവസ്ഥയിലായിട്ട‌് കാലമേറെയായി‌. റെയിൽവേ പണി പൂർത്തിയാക്കാത്തതാണ‌് പ്രശ‌്നമെന്നു പറഞ്ഞ‌് കെഎസ‌്ടിപിയും കൈമലർത്തുന്നു. റോഡിലാകട്ടെ മുഴുവൻ മെറ്റലും കുഴികളും‌ ഇരുചക്രവാഹനങ്ങൾ വീഴാൻ സാധ്യതയേറെ. 
രാവിലെ 10 നും വൈകിട്ട‌് നാലിനും അടുത്തുള്ള സമയങ്ങളിൽ തിരക്ക‌് അതിരൂക്ഷമാണ‌്. നാഗമ്പടം മുതൽ അരകിലോമീറ്റർ മാത്രം ദൂരെയുള്ള ബേക്കർ ജങ‌്ഷൻ വരെയെത്താൻ ചിലപ്പോൾ അരമണിക്കൂർ മുതൽ ഒരുമണിക്കൂർ വരെ എടുക്കാറുണ്ട‌്. 
  പാലം തുറന്നുകൊടുത്താൽ നഗരത്തിലെ വലിയൊരു ഗതാഗതപ്രശ‌്നമാകും പരിഹരിക്കപ്പെടുക. റെയിൽവേയുടെ മേൽ സർക്കാർ സമ്മർദം ചെലുത്തണമെന്നാണ‌് നാട്ടുകാരുടെ ആവശ്യം
 
 
പ്രധാന വാർത്തകൾ
Top