21 September Friday
ബ്രഹ്മഗിരി വിത്ത് വിതച്ചു

ജില്ല നാടൻ നെൽകൃഷിയുടെ സമൃദ്ധിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Jul 14, 2018
കൽപ്പറ്റ
ബ്രഹ്മഗിരി ഫാർമേഴ്സ് സൊസൈറ്റിയുടെ വയനാട് സമഗ്ര നാടൻ നെൽകൃഷി വ്യാപന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ബത്തേരി മാതമംഗലം പാടശേഖരത്ത് നടത്തി. പി കെ അരവിന്ദൻ എന്ന കർഷകന്റെ പാടത്ത് വിത്ത് വിതച്ച് ജില്ലാ ബിഎഫ്എസ് സെക്രട്ടറി ടി ബി സുരേഷ്  ഉദ്ഘാടനം ചെയ്തു. ബിഎഫ്എസ് ജില്ലാ പ്രസിഡന്റ് മാത്യൂസ് നൂറനാൽ അധ്യക്ഷനായി. നാടൻ നെൽവിത്തായ കുഞ്ഞൻ തൊണ്ടി വിത്താണ് വിതച്ചത്. ബ്രഹ്മഗിരി സിഇഒ സുധീർകുമാർ, എക്സിക്യൂട്ടീവ് അംഗം പി എസ് ബാബുരാജ്, ബിഎഫ്എസ് കോ‐ഓഡിനേറ്റർ  രാമചന്ദ്രൻ, ബോവസ് എന്നിവർ സംസാരിച്ചു. പി ബി സനീഷ് സ്വാഗതവും ഇ ആർ വിജേഷ് നന്ദിയും പറഞ്ഞു. 
പാരമ്പര്യ നെൽവിത്ത് സംരക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞവർഷമാണ് ബ്രഹ്മഗിരി ഫാർമേഴ്സ് സൊസൈറ്റി കൃഷിക്കാർക്ക് സൗജന്യ നിരക്കിൽ നാടൻ നെൽവിത്തിനങ്ങളായ തൊണ്ടി, പാൽ തൊണ്ടി, ചെന്നെല്ല്, ചോമാല, വലിച്ചൂരി, കുഞ്ഞൻ തൊണ്ടി, ഗന്ധകശാല, മുള്ളൻ കഴമ എന്നിവ കർഷകർക്ക് നൽകിയത്. ഈ വർഷം 300 ഏക്കറിലേക്കുള്ള വിത്ത് കൃഷിക്കാർക്ക് നൽകി. കൊയ്ത്തിനു ശേഷം നൽകിയ വിത്തിന്റെ ഇരട്ടി വിത്ത് കർഷകർ ബ്രഹ്മഗിരി ഫാർമേഴ്സ് സൊസൈറ്റിക്ക് തിരിച്ച് നൽകും. കർഷകരുടെ നെല്ല് ന്യായ വില നൽകി ബ്രഹ്മഗിരി ഫാർമേഴ്സ് സൊസൈറ്റി സംഭരിക്കുകയും ചെയ്യും. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top