26 September Wednesday

ഡിവൈഎഫ്ഐ പ്രവർത്തകനെയും അമ്മയേയും ആർഎസ‌്എസ‌് സംഘം മർദിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018
ചെങ്ങന്നൂർ
ആർഎസ‌്എസ‌് ആക്രമണത്തിൽ ഡിവൈഎഫ‌്ഐ പ്രവർത്തകനും അമ്മയ‌്ക്കും പരിക്കേറ്റു. ഡിവൈഎഫ്ഐ വെൺമണി വെസ‌്റ്റ‌് മേഖലാ കമ്മറ്റിയംഗം വെൺമണി താഴത്തമ്പലം ഷിഫിൻ മൻസിലിൽ  ഷിഫിൻ (23), മാതാവ് റജീന (49) എന്നിവർക്കാണ് ആർഎസ്എസ് ആക്രമണത്തിൽ പരിക്കേറ്റത്. വെൺമണി വരമ്പൂർ സ്വദേശികളായ അനൂപ് മുരളി, സൂരജ് എന്നിവരുടെ നേത‌ൃത്വത്തിൽ പതിനഞ്ചംഗ സംഘമാണ് കഴിഞ്ഞ ദിവസം  സുഹ‌ൃത്തിനെ കാണാനെത്തിയ ഷിഫിനെ രാത്രി പത്തോടെ മാമ്പ്ര പാടശേഖരത്തിനു സമീപം വച്ച് മർദിച്ചത്. വിവരമറിഞ്ഞ് ഓടിയെത്തിയ റജീനെയും ഇവർ മർദിച്ചു. 
            ദിവസങ്ങളായി ഷെഫിനെതിരെ വധഭീഷണി ഇവർ നടത്തിയിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ വെൺമണി ഈസ‌്റ്റ‌്, വെസ‌്റ്റ‌് മേഖലാ  കമ്മറ്റികളുടെ നേത‌ൃത്വത്തിൽ  കല്യാത്ര ജങ‌്ഷനിൽ പ്രതിഷേധ പ്രകടനവും യോഗവും ചേർന്നു. 
   ഡിവൈഎഫ്ഐ ബ്ലോക്ക‌് സെക്രട്ടറി ജെയിംസ് ശമുവേൽ ഉദ‌്ഘാടനം ചെയ‌്തു. ബ്ലോക്ക‌് പ്രസിഡന്റ് രമ്യ മുരളി , ആർ രാജഗോപാൽ, ജെബിൻ പി വർഗീസ്, നെൽസൺ ജോയി, പി ആർ രമേശ് കുമാർ, ശ്രീകല ഗോപി, സെൻസിലിൽ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top