25 September Tuesday

ഹരിപ്പാട‌് എസ്എഫ്ഐയുടെ കൊടിമരങ്ങൾ തകർത്തു

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018
ഹരിപ്പാട്
എബിവിപി പ്രകടനത്തിനിടെ ഹരിപ്പാട‌് എസ്എഫ്ഐയുടെ കൊടിമരങ്ങൾ തകർത്തു.
ഗവ. മോഡൽ ബിഎച്ച്എസിന‌് മുന്നിൽ സ്ഥാപിച്ചിരുന്ന കൊടിമരമാണ് പുറത്തുനിന്നെത്തിയ ആർഎസ്എസ് പ്രവർത്തകരുടെ അകമ്പടിയോടെത്തിയ എബിവിപി സംഘം നശിപ്പിച്ചത്.
ടൗണിൽ പലയിടത്തും പ്രകടനക്കാർ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രചാരണസാമഗ്രികൾക്ക് നാശനഷ‌്ടങ്ങളുണ്ടാക്കിയിരുന്നു. അക്രമത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ പട്ടണത്തിൽ പ്രകടനം നടത്തി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അഡ്വ. എം എം അനസ് അലി നേത‌ൃത്വം നൽകി.
പ്രധാന വാർത്തകൾ
Top