16 November Friday

വിവാഹപൂർവ കൗൺസലിങ് കേന്ദ്രങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

 

ആലപ്പുഴ
സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ്, ന്യൂനപക്ഷ വിഭാഗത്തിലെ  യുവജനങ്ങൾക്കായി വിവാഹപൂർവ  കൗൺസലിങ് കേന്ദ്രങ്ങൾ ആരംഭിക്കും. മൂന്ന‌് മണിക്കൂർ ദൈർഘ്യമുള്ള എട്ട് സെഷനുകൾ അടങ്ങുന്നതാണ് കോഴ്‌സ്. ശനി, ഞായർ അടക്കമുള്ള അവധി ദിനങ്ങളിലാണ് ക്ലാസുകൾ. 
ന്യൂനപക്ഷ യുവജനതയ‌്ക്കുള്ള പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന സൗജന്യ കൗൺസലിങ് കോഴ്‌സുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓഫീസിൽ നേരിട്ടോ, ഫോൺ മുഖേനയോ രജിസ‌്റ്റർചെയ്യണം. ഫോൺ: 0477‐ 2287869.
പ്രധാന വാർത്തകൾ
Top