14 November Wednesday

'സാഗര' മൊബൈൽ ആപ്പിന് മികച്ച പ്രതികരണം

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018
 
കണ്ണൂർ
'ഓഖി' ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി പുറത്തിറക്കിയ ആൻഡ്രോയിഡ് ആപ്ലിക്കേഷനായ 'സാഗര'യ്ക്ക് മത്സ്യത്തൊഴിലാളികൾക്കിടയിൽ മികച്ച പ്രതികരണം. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സുരക്ഷാ മുന്നറിയിപ്പ് നൽകൽ, അപകട സാധ്യത ഒഴിവാക്കൽ, രക്ഷാപ്രവർത്തനം ഏകോപിപ്പിക്കൽ എന്നീ ആവശ്യങ്ങൾക്കായാണ് 'സാഗര' രൂപകൽപ്പന ചെയ്തത്. 
  കടലിൽ പോകുമ്പോഴും തിരികെ വരുമ്പോഴുമുള്ള മത്സ്യത്തൊഴിലാളികളുടെ ഹാജർ രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ഈ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 'സാഗര' മൊബൈൽ ആപ്പ് മത്സ്യത്തൊഴിലാളികൾക്കിടയിൽ പ്രചരിപ്പിക്കുന്നതിനായി നാല് ഫെസിലിറ്റേറ്റർമാരുടെ സേവനം ജില്ലയിൽ ലഭ്യമാണ്. ഹാർബറുകളും ഫിഷ്ലാൻഡിങ‌് സെന്ററുകളും കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. മത്സ്യത്തൊഴിലാളികളുടെ  അടുത്തെത്തി അതത് ദിവസം മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികളുടെ ഹാജർ ഇവർ മൊബൈൽ ആപ്പിൽ രേഖപ്പെടുത്തും. മൊബൈൽ ആപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം 15ന് രാവിലെ 10ന് അഴീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവൻ പത്മനാഭൻ നിർവഹിക്കും.
പ്രധാന വാർത്തകൾ
Top