Top
20
Tuesday, February 2018
About UsE-Paper

* വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കം എസ്എഫ്ഐ ജാഥ 3 ദിവസം ജില്ലയില്‍ പര്യടനം നടത്തും

Wednesday Sep 13, 2017
വെബ് ഡെസ്‌ക്‌


കോഴിക്കോട് > 'നിരോധനങ്ങളുടെ കാലത്ത്, നിശ്ശബ്ദമാകാത്ത ക്യാമ്പസ്' എന്ന മുദ്രാവാക്യമുയര്‍ത്തി എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജാഥ മൂന്ന് ദിവസം ജില്ലയില്‍ പര്യടനം നടത്തും. 19, 20, 22 തിയ്യതികളിലായി ജില്ലയിലെ 12 കേന്ദ്രങ്ങളില്‍ ജാഥ ആവേശകരമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങും. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ നയിക്കുന്ന വടക്കന്‍ ജാഥയാണ് ജില്ലയില്‍ പര്യടനം നടത്തുക. ജാഥയെ വരവേല്‍ക്കാന്‍ ജില്ലയുടെ എല്ലാ ഭാഗങ്ങളിലും വലിയ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
19ന് രാവിലെ പത്തിന് അനശ്വര രക്തസാക്ഷി പി കെ രമേശന്റെ ഓര്‍മകള്‍ തുടിക്കുന്ന മടപ്പള്ളി ഗവ. കോളേജില്‍ എത്തും. 11.30ന് മൊകേരി ഗവ. കോളേജിലും പകല്‍ രണ്ടിന് പേരാമ്പ്രയിലും 3.30ന് വടകരയിലും പര്യടനം നടത്തും. 20ന് രാവിലെ കൊയിലാണ്ടി മുചുകുന്ന് എസ്എആര്‍ബിടിഎം ഗവ. കോളേജിലും 11.30ന് കൊയിലാണ്ടി എസ്എന്‍ഡിപി കോളേജിലും സ്വീകരണം ഏറ്റുവാങ്ങും.
22ന് രാവിലെ പത്തിന് മുക്കത്തുനിന്ന് പര്യടനം തുടങ്ങുന്ന ജാഥ 11.30ന് മാളിക്കടവ് ഗവ. ഐടിഐയിലും പകല്‍ രണ്ടിന് മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലും എത്തും. ജാഥയുടെ ജില്ലാ സമാപനം 3.30ന് മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കും. എം വിജിന്‍ നയിക്കുന്ന ജാഥയില്‍ പ്രതിന്‍സാജ് കൃഷ്ണ (മാനേജര്‍), കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ലിന്റോ ജോസഫ്, എസ് ആര്‍ ആര്യ, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ എം എസ് സെബിന്‍, സജിത് പി ആനന്ദ്, സംസ്ഥാന കമ്മിറ്റിയംഗം ശില്‍പ്പ സുരേന്ദ്രന്‍ എന്നിവര്‍ സ്ഥിരാംഗങ്ങളാണ്.