17 November Saturday

കേസെടുത്ത് അന്വേഷണം നടത്തണം: ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018
കോറോം
കോറോം ക്രഷറിലുണ്ടായ മണ്ണിടിച്ചൽ സംബന്ധിച്ച് കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ തൊണ്ടർനാട് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. വലിയ ദുരന്തം ഉണ്ടായിട്ടും ക്രഷറർ അധികൃതർ ഇത് മറച്ചുവെച്ചത് ദുരൂഹമാണ്. രഹസ്യമായി പരിശോധന നടത്തിയതും സംശയാസ്പദമാണ്. ആരും അപകടത്തിൽപെട്ടിട്ടില്ലെന്ന് തൊഴിലാളികളായ രണ്ടുപേർ പറയുന്നത് പൂർണമായും വിശ്വസിക്കാനാവില്ല. മണ്ണിടിഞ്ഞത് പ്രദേശവാസി വാർഡ് മെമ്പറെ അറിയിച്ചിട്ടും ഇവർ അലംഭാവം കാണിച്ചത്പ്രതിഷേധാർഹമാണ്. സെക്രട്ടറി വി ആർ രാഖിൻ, പ്രസിഡന്റ് ഷനോജ്, വിപിൻ മാത്യു, സുനിതാ ദിലീപ് എന്നിവർ സംസാരിച്ചു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top