22 June Friday

ഒടുവിൽ ജർമനി ജയിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018

മഴപെയ്‌ത്‌ തോർന്നപ്പോൾ: തിമിർത്തുപെയ്യുന്ന മഴയെ തോൽപിക്കുകയാണ്‌ ഫുട്‌ബോൾ ആവേശം. ഇവിടെ ബ്രസീലും അർജന്റീനയും ഒരേ കളത്തിലാണ്‌. അതിർത്തികളില്ലാത്ത ആവേശം. കാഞ്ഞിരപ്പൊയിൽ കൊളങ്ങാട്‌ വയലിൽ പന്തുകളിയിലേർപ്പെട്ട കുട്ടികൾ.

22 പേർ 90 മിനിറ്റ്‌  ‌കളിക്കും. ഒടുവിൽ ജർമനി ജയിക്കും. ഇംഗ്ലീഷ്‌  ഫുട്‌്‌ബോളർ  ഗാരി ലിനേക്കർ പറഞ്ഞതാണിത്‌.  ജർമനിയുടെ കളിക്ക്‌ ചടുലതയോ ചന്തമോ ഉണ്ടാകില്ല. ലോകമാകെ വാഴ്‌ത്തുന്ന കളിക്കാരുമുണ്ടാകില്ല. ജർമനി  എപ്പോഴും ടീമാണ്‌. ലോതർ മാത്യൂസും ക്ലിസ്‌മാനും   ഒളിവർ ഖാനും വളർത്തിയെടുത്ത ടീം.
1994 ലോകപ്പിൽ  ക്വാർട്ടറിൽ തോറ്റ്‌ പുറത്തായതോടെ ജർമനിയിൽ പുതിയ കളിക്കാരെ വളർത്തിയെടുക്കാൻ നല്ല പരിശ്രമമുണ്ടായി. അതിന്റെ ഗുണമാണ്‌ കഴിഞ്ഞ ലോകകപ്പിൽ കണ്ടത്‌. നാലുതവണ  ജേതാക്കളായ ജർമനിക്ക്‌ ആരെയും ഭയപ്പെടാനില്ല. ചെന്നായക്കൂട്ടം പോലെ എതിർ ഗോൾമുഖത്ത്‌  അക്രമം നടത്തി തിരിച്ചുവരുന്നവരാണ്‌ ജർമൻകാർ.  ഇത്തരത്തിൽ  അഞ്ചോ ആറോ  പേരുണ്ട്‌. ഇവരിൽ ആരും ഗോളടിക്കാം.  മിക്കവരും  ജർമനിയിൽ ബയോൺ മ്യൂണിക്കിലും  മറ്റു ക്ലബുകളിലും കളിക്കുന്നവരാണ്‌. അതിനാൽ  കളിയിൽ നല്ല ഒത്തിണക്കമുണ്ട്‌. തോമസ്‌ മുള്ളറും മെസുടോസും  മികച്ച സ്‌ട്രൈക്കർമാരാണ്‌.  ടിമോ വെർണറുടെ കളി ഇത്തവണ ലോകം  കണ്ടറിയും. വേഗതയാണ്‌ ഇയാളുടെ പ്രത്യേകത.  മരിയോ ഗോമസ്‌, ലിയോൺടൊട്‌സ്‌ക തുടങ്ങിയവർ മുന്പിലുണ്ട്‌.  ജർമനിക്ക്‌ ശക്തമായ പ്രതിരോധ നിരയുണ്ട്‌. യൂറോപ്യൻ  ടീമുകളിൽ ഗോളികളും പ്രധാനികളാണ്‌.  അത്തരത്തിലുള്ളവരാണ്‌ ‌ ജർമനിയുടെ മാനുവൽ നോയർ അടക്കമുള്ള ഗോളികൾ. 23 പേരടങ്ങുന്ന  ജർമൻ സംഘം റഷ്യയിൽ കപ്പ്‌ ഉയർത്തുമെന്നതിൽ തർക്കമില്ല.
 
 
പ്രധാന വാർത്തകൾ
Top