16 October Tuesday

ദുരിതകഥയറിഞ്ഞ്‌ സഹായമെത്തുന്നു ഈ അമ്മയെയും മക്കളേയും മാറ്റിപ്പാർപ്പിച്ചു

സ്വന്തം ലേഖകൻUpdated: Wednesday Jun 13, 2018

ഏലിയമ്മയെയും മക്കളേയും മാറ്റിപ്പാർപ്പിച്ചപ്പോൾ

രാജപുരം
 ദുരിത കഥ നാടറിഞ്ഞു.  ഏലിയാമ്മക്കും മക്കള്‍ക്കും തുണയായി പഞ്ചായത്ത് അധികൃതരും നാട്ടുകാരും എത്തി. ചോർന്നൊലിക്കുന്ന വീട്ടിൽനിന്ന്‌ ഇവരെ മറ്റൊരു  വീട്ടിലേക്ക്‌ മാറ്റി. പനത്തടി പഞ്ചായത്തിലെ വിത്തുകുളത്തെ തോമസിന്റെ ഭാര്യ ഏലിയാമ്മയേയും മക്കളേയുമാണ്‌ മാറ്റിയത്‌. 
ഇവരുടെ ദുരിത ജീവിതം ദേശാഭിമാനി വാര്‍ത്തയാക്കിയതോെടയാണ് സഹായവുമായി നിരവധി പേര്‍  എത്തിയത്. ഇതിനിടിയില്‍ സൗജന്യമായി പത്ത് സെന്റ് സ്ഥലവും വീടും തരാന്‍ സന്നദ്ധതയറിച്ച് ഒരാള്‍ രംഗത്ത് വന്നിട്ടുണ്ട്. ഇതു കിട്ടുന്നത് വരെ താമസിക്കാൻ  പഞ്ചായത്ത് മെമ്പര്‍ ആശാ സുരേഷിന്റെ നേതൃത്വത്തില്‍ വീട് ഒരുക്കി നല്‍കിയത്. പ്ലസ്ടുവിന് പഠിക്കുന്ന ഇരട്ടസഹോദങ്ങള്‍ക്കും  മറ്റെരു സഹോദരി എഴാം ക്ലാസുകാരിയും ഉള്‍പ്പെടുന്ന കുടുംബത്തിന് താങ്ങായി അസുഖബാധിതയായ അമ്മ മാത്രമാണ് ഈ മുന്ന് മക്കളെയും പോറ്റാനുള്ള  കഷ്ടപ്പാടുകള്‍ക്ക് ഇടയിലും ഭര്‍ത്താവ് തോമസിന്റെ മദ്യപാനവും ശല്യവും  സഹിക്കാതെ വന്നതോടെ പ്രായപൂര്‍ത്തിയായ മക്കളെയും കൊണ്ട് എങ്ങോട്ട് പോകണമെന്ന് അറിയാതെ ചോർന്നൊലിക്കുന്ന കൂരയില്‍ കഴിയുന്ന ഇവര്‍ക്ക് താങ്ങായി നാട്ടുകാരും  സഹപ്രവര്‍ത്തകരും  എത്തി ഇവരെ മറ്റെരു വീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഇപ്പോള്‍ താമസിക്കുന്ന വീടിന് അടുത്ത് തന്നെ  സി ടി ജോണിന്റെ  ഒഴിഞ്ഞ് കിടക്കുന്ന വീട്ടിലേക്കാണ്  മാറ്റിപ്പാര്‍പ്പിച്ചത്. 
രാജപുരം എസ്ഐ ഷീജു, വാര്‍ഡ് മെമ്പര്‍ ആശാ സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവര്‍ക്ക് പുതിയ വീട് ഒരുക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് പി ജി മോഹനന്‍ ഏലിയമ്മയുടെ ദുരിതജീവിതം അറിഞ്ഞ് ഇവരുടെ വീട്ടില്‍ എത്തി പഞ്ചായത്തിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും എന്ന് അറിയിച്ചു. ഇതോടെപ്പം കുടുംബശ്രീ ജില്ലാ മിഷന്‍ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. വിവിധ സംഘടനകളും സഹായവുമായി രംഗത്ത് വന്നിട്ടുണ്ട്.  കോടോം‐ ബേളൂര്‍ പഞ്ചായത്തില്‍ അടുത്ത ദിവസം തന്നെ ഇവര്‍ക്ക് പത്ത് സെന്റ് സ്ഥലവും പുതിയ  വീടും നല്‍കാന്‍ ഒരു സ്വകാര്യ വക്തി തയ്യറായിട്ടുണ്ട്  
 
 
പ്രധാന വാർത്തകൾ
Top