22 June Friday

കാലവര്‍ഷം; ഉള്‍ഗ്രാമങ്ങള്‍ ഭീതിയില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018

 അടിമാലി 

വിട്ടൊഴിയാതെ പെയ്തുകൊണ്ടിരുന്ന കനത്തമഴ അടിമാലിയിലെ വിദൂര ഗ്രാമവാസികളെ ഭീതിയിലാക്കി. വന്‍മരങ്ങള്‍ ഒടിഞ്ഞും കടപുഴകി വീണും വൈദ്യുതി ടെലഫോണ്‍ ബന്ധം തകരാറിലായതോടെ മറ്റു പ്രദേശങ്ങളുമായി ബന്ധപ്പെടാനുള്ള മാർഗവും അടഞ്ഞു. മാങ്കുളത്ത് അഞ്ച് ദിവസമായി പൂർണമായും വൈദ്യുതി തകരാറിലായി. ദേശീയപാതയില്‍ പലയിടങ്ങളിലും മരം വീണ് ഗതാഗതം സ്തംഭിച്ചു. നാല് ദിവസമായി തുടര്‍ന്ന ശക്തമായ മഴക്ക് ചൊവ്വാഴ്ച പകല്‍ അടിമാലി മേഖലയില്‍ ശമനമുണ്ടായി. മേഖലയിലൊരിടത്തും മണ്ണിടിച്ചിലോ അനിഷ്ട സംഭവങ്ങളോ ഉണ്ടായില്ല. റാണിക്കല്ലിന് സമീപം തിങ്കളാഴ്ച്ച രാത്രിയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ചീയപ്പാറവെള്ളച്ചാട്ടത്തിന് സമീപവും ചെറിയ രീതിയിലുള്ള മണ്ണിടിച്ചിലുണ്ടായി. പല ഉള്‍മേഖലകളിലേയും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ മാത്രമേ നാശനഷ്ടങ്ങളുടെ യഥാർഥ കണക്ക് ലഭ്യമാകുകയുള്ളു. 
 
പ്രധാന വാർത്തകൾ
Top