18 June Monday

മഹാരാഷ്ട്ര സമരം: കർഷകസംഘം ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 13, 2018

മഹാരാഷ്ട്രയിൽ നടന്ന കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള കർഷകസംഘം ജിപിഒക്കു മുന്നിൽ നടത്തിയ യോഗം സംസ്ഥാന പ്രസിഡന്റ് കോലിയക്കോട് കൃഷ്ണൻനായർ ഉദ്ഘാടനംചെയ്യുന്നു

തിരുവനന്തപുരം > അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ നടന്ന ഐതിഹാസികമായ കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള കർഷകസംഘത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരത്തിൽ പ്രകടനവും യോഗവും നടന്നു.
 
വിജെടി ഹാളിനു മുന്നിൽനിന്നാരംഭിച്ച പ്രകടനം ജനറൽ പോസ്റ്റോഫീസിനു മുന്നിൽ സമാപിച്ചു. പോസ്റ്റോഫീസിനു മുന്നിൽ നടന്ന പൊതുയോഗം കർഷകസംഘം സംസ്ഥാന പ്രസിഡന്റ് കോലിയക്കോട് കൃഷ്ണൻനായർ ഉദ്ഘാടനംചെയ്തു. കിസാൻസഭ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി അഡ്വ. എസ് കെ പ്രീജ, കർഷകസംഘം ജില്ലാ പ്രസിഡന്റ് വി എസ് പത്മകുമാർ, ജില്ലാ സെക്രട്ടറി കെ സി വിക്രമൻ എന്നിവർ സംസാരിച്ചു.
 
 
 
പ്രധാന വാർത്തകൾ
Top