10 December Monday

പൊ-ന്ത-ൻപു-ഴ: 414 കു-ടും-ബ-ങ്ങൾ-ക്ക്-- പ-ട്ട-യം- നൽ-കും-: കെ- രാ-ജു-

വെബ് ഡെസ്‌ക്‌Updated: Tuesday Mar 13, 2018

 

കോട്ടയം > റാന്നി, ആലപ്ര, പൊന്തൻപുഴ വനമേഖല സംരക്ഷിക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും വനഭൂമിയുടെ സമീപത്തെ താമസക്കാരായ 1977ന് മുൻപ് കുടിയേറിയ 414 കുടുംബങ്ങൾക്ക് പട്ടയംനൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും വനംമന്ത്രി കെ രാജു പറഞ്ഞു. കേസ് നടത്തിപ്പിൽ സർക്കാർ ഭാഗത്ത് നിന്നും അനാസ്ഥയുണ്ടായെന്ന ആരോപണം തെറ്റാണ്. പൊന്തൻപുഴ വനമേഖലയും സമീപ പ്രദേശങ്ങളായ വളകൊടിചതുപ്പ്, ആലപ്ര, പെരുമ്പെട്ടി, പന്നയ്ക്കപതാൽ കോളനി എന്നിവിടങ്ങളിലെ സന്ദർശനത്തിനുശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. 

 മന്ത്രിയോടൊപ്പം രാജു എബ്രഹാം എംഎൽഎ, കർഷകസംഘം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പ്രൊഫ. എം ടി ജോസഫ്, സിപിഐ എം നേതാക്കളായ കെ പി ഉദയഭാനു, പി എൻ പ്രഭാകരൻ, കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. ഓമല്ലൂർ ശങ്കരൻ, സിപിഐ നേതാക്കളായ  എ പി ജയൻ, സി കെ ശശിധരൻ, വി ബി ബിനു, മനോജ് ചരളേൽ, എം വി വിദ്യാധരൻ, കർഷകസംഘം നേതാക്കളായ അഡ്വ. എം ഫിലിപ്പ് കോശി, പ്രൊഫ. മധുസൂദനൻ നായർ, പ്രൊഫ. ജേക്കബ് ജോർജ് എന്നിവർ ഒപ്പമുണ്ടായിരുന്നു. 

                                                                  

 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top