20 August Monday

തൊഴിലുറപ്പ്: ഓരോ കുടുംബത്തിനും നൽകിയത് 42 തൊഴിൽദിനം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 13, 2018

  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ജില്ലയിൽ കഴിഞ്ഞ ദിവസം വരെ ലേബർ ബജറ്റിന്റെ 104.70 ശതമാനം നേട്ടം കൈവരിച്ചതായി പദ്ധതിയുടെ ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്ററായ കലക്ടർ ആർ ഗിരിജ അറിയിച്ചു.

കേന്ദ്ര സർക്കാർ ജില്ലയ്ക്ക് അംഗീകരിച്ച ലേബർ ബജറ്റ് 18.54 ലക്ഷം തൊഴിൽദിനങ്ങളാണ്.  ഇതു കൈവരിക്കുന്നതിന് മാർച്ച് 31 വരെ സമയമുണ്ട്. കേന്ദ്ര സർക്കാരിന്റെ ഫെബ്രുവരി 12 ലെ കണക്ക് പ്രകാരം ജില്ലയിൽ 19,41,224 തൊഴിൽദിനങ്ങൾ സൃഷ്ടിച്ചു. സംസ്ഥാന ശരാശരി 93.11 ശതമാനമാണ്. 
ഓരോ കുടുംബത്തിനും ശരാശരി 42.04 തൊഴിൽദിനം  നൽകി. സംസ്ഥാനത്ത് വയനാട് ജില്ല (48.61) കഴിഞ്ഞാൽ രണ്ടാം സ്ഥാനമാണ് പത്തനംതിട്ടയ്ക്ക്. ആകെ തൊഴിൽദിനങ്ങൾ സൃഷ്ടിച്ചതിൽ അഞ്ചാം സ്ഥാനത്താണ്  ജില്ല. 1,532 പേർക്ക് 100 ദിവസം തൊഴിൽ നൽകാൻ കഴിഞ്ഞു. മുൻവർഷം ഇതേ സമയം 61 പേർക്കായിരുന്നു 100 ദിനം നൽകാൻ കഴിഞ്ഞത്. പദ്ധതിയിൽ 60.55 കോടി  രൂപയാണ് ഇതുവരെയുള്ള ചെലവ.്
പ്രധാന വാർത്തകൾ
Top