Top
22
Thursday, February 2018
About UsE-Paper

കുടിവെള്ളം വറ്റിക്കാൻ ഗ്രാന്റീസ്

Tuesday Feb 13, 2018
വെബ് ഡെസ്‌ക്‌

 മറയൂർ > മറയൂർ, കാന്തല്ലൂർ, വട്ടവട ഉൾപ്പെടുന്ന ഗ്രാമങ്ങളിലെ ഗ്രാന്റീസ്മരങ്ങൾ മുറിക്കുന്നതിനുള്ള റവന്യൂവകുപ്പിന്റെ നിരോധനം ജനങ്ങളെ പ്രതിസന്ധിയിലാക്കി. മരംമുറി  നിരോധനം തുടർന്നാൽ ഇവിടുത്തെ ജനങ്ങളുടെ കുടിവെള്ളംവരെ മുട്ടുമെന്ന് വിദഗ്ധർ പറഞ്ഞു. അനധികൃത ഭൂമി കൈയേറ്റവും സർക്കാർ ഭൂമി ദുർവിനിയോഗവും സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് കഴിഞ്ഞ സർക്കാർ നിയോഗിച്ച അഡീഷണൽ ചീഫ് സെക്രട്ടറി നിവേദിത പി ഹരിഹരന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാരസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മറയൂർ, കാന്തല്ലൂർ, വട്ടവട ഉൾപ്പെടുന്ന ഗ്രാമങ്ങളിൽ മരംമുറിയ്ക്കുന്നത് നിരോധിച്ച്ജനങ്ങളെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നത്. 

2014 ഒക്ടോബറിലാണ് ഉന്നതാധികാര സമിതി പ്രദേശത്ത് സന്ദർശനം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട്നടപ്പാക്കിയതിനാൽ പ്രദേശത്തെ 10000 ഹെക്ടറിലധികം സ്ഥലങ്ങളിലെ മരങ്ങളാണ് മുറിച്ച്നീക്കം ചെയ്യേണ്ട സമയം അധിക്രമിച്ചിട്ടും നിരോധനത്തിൽ മുടങ്ങി കിടക്കുന്നത്. ജലചൂഷണം ചെയ്ത് ആർത്തുവളരുന്ന ഗ്രാന്റീസ്മരങ്ങൾ പാമ്പാറിനെ ശോഷിപ്പിക്കുന്നതായാണ് കർഷകരും നാട്ടുകാരും പറയുന്നത്.