Top
21
Wednesday, February 2018
About UsE-Paper

മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷേകം ഇന്ന്

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌

 കാഞ്ഞിരപ്പള്ളി > സീറോ മലബാര്‍ സഭ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷേക കര്‍മങ്ങള്‍ ഞായറാഴ്ച പകല്‍ രണ്ടിന് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ ദേവാലയത്തിലാണ് ചടങ്ങ്.

പകല്‍ 1.45 ന് മെത്രാഭിഷേകത്തിന് മുന്നോടിയായുള്ള പ്രദക്ഷിണം മഹാജൂബിലിഹാളില്‍നിന്നാരംഭിക്കും. തുടര്‍ന്ന് രണ്ടിന് കത്തീഡ്രല്‍ പള്ളിയില്‍ നടക്കുന്ന അഭിഷേക കര്‍മങ്ങള്‍ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യാതിഥിയാകും. തൃശൂര്‍ അതിരൂപതാ മെത്രാപോലീത്താ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരാകും. തുടര്‍ന്ന് സ്നേഹവിരുന്ന് ഉണ്ടാകും.
നാല്‍പതിലധികം മെത്രാന്‍മാരും വിവിധ രൂപതകളില്‍നിന്നുമുള്ള വൈദികരും സന്യസ്തരും അല്‍മായ പ്രതിനിധികളും ഉള്‍പ്പെടെ നാലായിരത്തിഅഞ്ഞൂറോളം പേര്‍ പങ്കാളികളാകും. 600 വളണ്ടിയര്‍മാര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും. പള്ളിയുടെ മുറ്റത്ത് സ്ഥാപിച്ച വിശാലമായ പന്തലിലെ വിവിധ ഭാഗങ്ങളിലായി ചടങ്ങുകള്‍ കാണാന്‍ ക്ളോസ്ഡ് സര്‍ക്യൂട്ട് ടിവികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റിലൂടെ അഭിഷേകകര്‍മങ്ങള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യും. വു://സമിഷശൃമുുമഹഹ്യറശീരലലെ.രീാ എന്ന ലിങ്കില്‍ പകല്‍ രണ്ടുമുതല്‍ ദൃശ്യങ്ങള്‍ ലഭ്യമാകും.
 
 

Related News

കൂടുതൽ വാർത്തകൾ »